ഐ.പി.എൽ പ്രവേശനം വാക്സിനെടുത്തവർക്ക് മാത്രം
text_fieldsദുബൈ: ഇന്ത്യൻ പ്രീമിയർ ലീഗിെൻറ 14ാം എഡിഷെൻറ ബാക്കി മത്സരങ്ങൾ ഞായറാഴ്ച യു.എ.ഇയിൽ തുടങ്ങുേമ്പാൾ പ്രവേശനം വാക്സിനെടുത്തവർക്ക് മാത്രം. 12 വയസ്സിൽ താഴെയുള്ളവർക്ക് വാക്സിനേഷൻ വേണ്ട. ഐ.പി.എലിന് കാണികളെ പ്രവേശിപ്പിക്കാൻ തീരുമാനിച്ചതിന് പിന്നാലെയാണ് നിർദേശങ്ങൾ പുറപ്പെടുവിച്ചത്. ടിക്കറ്റ് ബുക്കിങ് ചെയ്യുന്ന ഭാഗത്താണ് പുതിയ നിർദേശങ്ങൾ നൽകിയിരിക്കുന്നത്. ടിക്കറ്റ് ബുക്കിങ് വ്യാഴാഴ്ച തുടങ്ങി. 200 ദിർഹം മുതലാണ് നിരക്ക്. ഒരുമിച്ച് ടിക്കറ്റെടുക്കുേമ്പാൾ ഓഫറും പ്രഖ്യാപിച്ചിട്ടുണ്ട്. www.iplt20.com, PlatinumList.net എന്നീ വെബ്സൈറ്റുകൾ വഴിയാണ് ടിക്കറ്റ് ബുക്കിങ്.
പ്രധാന നിർദേശങ്ങൾ
•വാക്സിനേഷെൻറ രണ്ടു ഡോസും പൂർത്തീകരിച്ചിരിക്കണം
•മറ്റ് രാജ്യങ്ങളിൽനിന്നെത്തുന്നവ ർ സർക്കാർ അംഗീകൃത വാക്സിനേഷൻ
എടുത്തിരിക്കണം
•പന്ത്രണ്ട് വയസ്സിൽ താഴെയുള്ളവർക്ക് വാക്സിനേഷൻ വേണ്ട
•ദുബൈയിലെ മത്സരങ്ങൾക്ക് കോവിഡ് നെഗറ്റിവ് സർട്ടിഫിക്കറ്റ് നിർബന്ധമില്ല
•രണ്ട് വയസ്സിൽ താഴെയുള്ളവർക്ക് ടിക്കറ്റ് വേണ്ട
•ടിക്കറ്റ് മൊബൈലിൽ ഡൗൺലോഡ് ചെയ്യണം
•മത്സരത്തിന് മുേമ്പ സ്റ്റേഡിയത്തിൽ എത്തുന്നത് ഉചിതം
•മൂന്ന് വയസ്സിന് മുകളിലുള്ളവർക്ക് മാസ്ക് നിർബന്ധം
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.