ഇന്ധനങ്ങളിലെ മായം കണ്ടെത്താൻ യന്ത്രം വരുന്നു
text_fieldsഅബൂദബി: ഇന്ധനങ്ങളിലെ പ്രത്യേകിച്ച് വിമാന ഇന്ധനങ്ങളിലെ മായം കണ്ടെത്താൻ യന്ത്രം വരുന്നു. യുണൈറ്റഡ് അറബ് എമിറേറ്റ്സ് യൂണിവേഴ്സിറ്റിയിലെ (യു.എ.ഇ.യു) ഗവേഷകരാണ് ഇതിന് പിന്നിൽ. പുതിയ സാേങ്കതിക വിദ്യ ഒന്നര വർഷം കൊണ്ടാണ് യാഥാർത്ഥ്യമായത്. ഇതോടെ ഇന്ധനത്തിലെ ഏത് തരം മാലിന്യവും കണ്ടെത്താനാകുമെന്ന് ശാസ്ത്രജ്ഞർ പറയുന്നു. ഇന്ധനത്തിൽ മാലിന്യം കലരുന്നതു മൂലമുള്ള ബുദ്ധിമുട്ടുകൾ രണ്ട് വർഷം മുമ്പ് ഫ്രാൻസിലെ ഒരു വിമാനക്കമ്പനി ഉദ്യോഗസ്ഥരാണ് സർവകലാശാലയുടെ ശ്രദ്ധയിൽപെടുത്തിയത്.
ഇൗർപ്പം കലരുക, വെള്ളത്തിെൻറ അംശം ഉണ്ടാവുക എന്നിവക്ക് പുറമെ പൂപ്പലും ബാക്ടീരിയയും ഉണ്ടാവുന്നതും ഇന്ധനത്തിെൻറ നിലവാരം കുറക്കും. ഇന്ധനത്തിൽ ബാക്ടീരിയകളും മറ്റും വളരില്ലെന്നാണ് മുമ്പ് കരുതിയിരുന്നതെങ്കിലും ഇത് ശരിയല്ലെന്ന് ശാസ്ജ്ഞ്രർ പറയുന്നു. ഇവ ഇന്ധസംഭരണികൾക്കും എഞ്ചിനിലെ ഘടകങ്ങൾക്കും തകരാർ വരുത്തുമെന്ന് സർവകലാശാല ഇലക്ട്രിക് എഞ്ചിനീയറിങ് വിഭാഗത്തിലെ അസോസിയേറ്റ് പ്രൊഫസർ ഡോ. റഷാദ് റംസാൻ പറഞ്ഞു.
വിമാനങ്ങളുടെ ചിറകുകളിലാണ് ഇന്ധന ടാങ്ക് ഘടിപ്പിച്ചിരിക്കുന്നത്. ഇവ ദ്രവിക്കുകയും മാറ്റിവെക്കേണ്ടിവരികയും ചെയ്യുന്നത് വൻ പണച്ചിലവിന് ഇടയാക്കും. ഇൗ സാഹചര്യത്തിൽ പുതിയ കണ്ടുപിടിത്തം സുപ്രധാനമാണെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. ഉപകരണത്തിന് േപറ്റൻറ് നേടാനുള്ള നടപടികൾ പുരോഗമിക്കുകയാണെന്നും റംസാൻ പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.