പ്രതികൂല സാഹചര്യങ്ങൾ മറികടക്കണം –ഡോ. ആസാദ് മൂപ്പൻ
text_fieldsഡോ. ആസാദ് മൂപ്പൻ
ദുബൈ: രാജ്യവും പൗരന്മാരും പ്രതികൂല സാഹചര്യങ്ങളെ നേരിടുേമ്പാൾ അതിനെ മറികടക്കാനുള്ള കരുത്താർജിക്കണമെന്ന് ആസ്റ്റര്‍ ഡി.എം ഹെല്‍ത്ത് കെയര്‍ സ്ഥാപക ചെയര്‍മാനും മാനേജിങ് ഡയറക്ടറുമായ- ഡോ. ആസാദ് മൂപ്പന് റിപ്പബ്ലിക് ദിന സന്ദേശത്തിൽ പറഞ്ഞു.
മഹാമാരി ജീവിതത്തെ പ്രതിസന്ധിയിലാക്കുകയും ആഗോള സമ്പദ് വ്യവസ്ഥയെയും ആരോഗ്യസംരക്ഷണ സംവിധാനങ്ങളെയും സാരമായി ബാധിച്ചു. ഇന്ത്യന്‍ സമ്പദ് വ്യവസ്ഥ 2020 അവസാനത്തോടെ ആറു വര്‍ഷത്തിനിടെയുണ്ടായ ഏറ്റവും കുറഞ്ഞ ജി.ഡി.പി നിരക്കിലേക്ക് എത്തി. വാക്സിനേഷന് നടപടികള്‍ ആരംഭിച്ചതിെൻറ വാര്‍ത്തകള്‍ വന്നതോടെ 2021 പുതിയ പ്രതീക്ഷയോടെയാണ് മുന്നോട്ടുപോകുന്നത്. ജനസംഖ്യയിലെ ഭൂരിഭാഗം പേര്‍ക്കും കുത്തിവെപ്പ് നല്‍കുന്നതിലൂടെ എല്ലാവരിലും പ്രതിരോധശേഷി വർധിപ്പിക്കാനും അതിലൂടെ മഹാമാരിയെ നിര്‍മാര്‍ജനം ചെയ്യാനും സഹായിക്കും. എല്ലാ പൗരന്മാര്ക്കും താമസക്കാര്‍ക്കും വാക്സിന് ലഭ്യത ഉറപ്പാക്കാന്‍ യു.എ.ഇ സര്‍ക്കാര്‍ നടത്തിയ കഠിന പരിശ്രമത്തിെൻറ ഭാഗമായി യു.എ.ഇയിലുള്ള വലിയൊരു ശതമാനം പ്രവാസി സമൂഹവും അതിെൻറ പ്രയോജനം നേടുന്നു.
ഈ റിപ്പബ്ലിക് ദിനത്തില്‍, ഇന്ത്യയിലും വിദേശത്തും താമസിക്കുന്ന നാട്ടുകാര്‍ക്കുള്ള എെൻറ സന്ദേശം മഹാമാരിക്കപ്പുറം നാം ചിന്തിക്കാന്‍ തുടങ്ങണം എന്നുളളതാണ്. പ്രതികൂല സാഹചര്യങ്ങളിലൊന്നിലൂടെ കടന്നുപോയ നമുക്ക് അതിനോട് പോരാടാനുള്ള കരുത്തും ശക്തിയും ആർജിക്കാൻ സാധിച്ചിട്ടുണ്ട്. ന്യൂ നോര്‍മല്‍ ജീവിതത്തോട് ഇണങ്ങി ജീവിക്കുന്ന രീതി ജനങ്ങള്‍ തുടരുമെന്ന് നമ്മള് പ്രതീക്ഷിക്കുന്നുണ്ടെങ്കിലും കഴിഞ്ഞ വര്‍ഷം മുതലുള്ള മാറ്റങ്ങളുടെ പഠനങ്ങള്‍ നീരീക്ഷിച്ചുകൊണ്ട് സുസ്ഥിരമായ ഭാവിയിലേക്കുള്ള ഒരു പാത ഒരുക്കാനും നമുക്ക് ഈ സാഹചര്യങ്ങള്‍ അവസരം നല്കുന്നു.
യുവജനതയുടെ സാന്നിധ്യം ഇന്ത്യയെ ഉയരങ്ങളിലേക്ക് കൊണ്ടുപോകാനാവശ്യമായ പരിപൂര്‍ണമായ ശക്തി പകരും. ഇതോടൊപ്പം, സ്ത്രീകളുടെ ശാക്തീകരണവും എല്ലാ മേഖലകളിലും നടക്കുന്നുണ്ട്.പൗരന്മാര്ക്ക് മെച്ചപ്പെട്ട ഭാവി കെട്ടിപ്പടുക്കുന്നതിനും അവരുടെ ആരോഗ്യത്തിനും ക്ഷേമത്തിനും വേണ്ടി പ്രതിജ്ഞാബദ്ധരായി നിലകൊള്ളുന്നതിനുമുള്ള ശ്രമങ്ങളില്‍ രാഷ്ട്രത്തെ സഹായിക്കുമെന്ന് ഞങ്ങള്‍ പ്രതിജ്ഞ ചെയ്യുെന്നന്നും അദ്ദേഹം പറഞ്ഞു.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.