അഫ്ഗാനി പിഞ്ചുകുഞ്ഞിന് പുതുജീവനേകി കേരളത്തിലെ ചികിത്സ
text_fieldsദുബൈ: അൽ ഐനിൽ താമസിച്ചിരുന്ന അഫ്ഗാനിസ്ഥാന്‍ കുടുംബത്തിലെ രണ്ടരവസുകാരിക്ക് പുതുജീവനേകി കോഴിക്കോട് ആസ്റ്റർ മിംസിലെ ബോൺമാരോ ട്രാൻസ്പ്ലാൻറ് ചികിത്സ. ജന്മനാ അതീവ ഗുരുതരമായ രക്താര്ബുദത്തിെൻറ (അക്യൂട്ട് മൈലോയിഡ് ലുക്കീമിയ) പിടിയിലായിരുന്ന കുല്സൂമിെൻറ ജീവനാണ് രക്ഷിച്ചത്.
രണ്ടര വയസ്സ് മാത്രം പ്രായമുള്ള കുട്ടിക്ക് വിജയകരമായി ബോണ്‍മാരോ ട്രാന്‍സ്പ്ലാൻറ് നിര്‍വ്വഹിക്കുന്നത് കേരളത്തിെൻറ ചരിത്രത്തില്‍ ആദ്യമായാണെന്ന് ആസ്റ്റർ ഹോസ്പിറ്റൽ അറിയിച്ചു. കുൽസുമിന് യു.എ.ഇയില്‍ വെച്ച് കീമോതെറാപ്പിയുടെ നാല് സൈക്കിള്‍ പൂര്‍ത്തീകരിച്ചിരുന്നു. എന്നാല്‍, രോഗത്തിന് ശമനമില്ലാതായതിനെ തുടര്‍ന്നാണ് ബോണ്‍മാരോ ട്രാന്‍സ്പ്ലാൻറിനെ കുറിച്ച് കുടുംബം ആലോചിച്ചത്. അങ്ങിനെയാണ് കോഴിക്കോട് മിംസിലെ ചികിത്സയെ കുറിച്ച് അറിഞ്ഞത്.
കുല്സൂമിെൻറ കുടുംബം അഫ്ഗാന്‍ സ്വദേശികളാണെങ്കിലും കുഞ്ഞിെൻറ മുത്തച്ഛന്‍ ബിസിനസ് ആവശ്യാര്‍ത്ഥം പതിറ്റാണ്ടുകള്‍ക്ക് മുന്‍പ് യു.എ.ഇയിലെത്തിയവരാണ്. ആ കാലത്ത് അഫ്ഗാന്‍ പാസ്പോര്‍ട്ടുമായി വിദേശങ്ങളിലെത്താന്‍ സാധിക്കാത്തതിനാല്‍ അദ്ദേഹം പാകിസ്താന് പാസ്പോര്‍ട്ട് കരസ്ഥമാക്കിയാണ് യു.എ.ഇയിലെത്തിയത്. അവിടെ ജനിച്ച കുല്സൂമിെൻറ പിതാവിനും പാകിസ്താന് പാസ്പോർട്ടാണ് ലഭിച്ചത്. ഈ പാസ്പോര്‍ട്ടുമായി ഇന്ത്യയിലെത്തി ചികിത്സ തേടാന്‍ നിരവധി പ്രതിബന്ധങ്ങളുണ്ടായിരുന്നു. ആസ്റ്റര്‍ മിംസ് ചെയര്‍മാന്‍ ഡോ. ആസാദ് മൂപ്പെൻറയും നോര്‍ത്ത് കേരള സി.ഇ.ഒ ഫര്‍ഹാന്‍ യാസിെൻറയും പരിശ്രമ ഫലമായാണ് അവര്‍ക്ക് കേരളത്തിലെത്തിച്ചേരാനുള്ള അനുവാദം ലഭിച്ചത്.
ആദ്യം തീവ്രത കൂടിയ കീമോതെറാപ്പിയായ സാല്‍വേജ് കീമോതെറാപ്പിയാണ് കുട്ടിക്ക് നൽകിയത്. തുടര്‍ന്ന് രോഗലക്ഷണങ്ങളില്‍ കുറവ് വന്നു എന്ന് ഉറപ്പാക്കിയ ശേഷം ഹീമോപോയെറ്റിക് സ്റ്റെം സെല്‍ ട്രാന്‍സ്പ്ലാൻറിന് വിധേയയാക്കി. കുട്ടിയുടെ പിതാവില്‍ നിന്നാണ് സ്റ്റെം സെല്‍ സ്വീകരിച്ചത്. സങ്കീര്‍ണമായ ചികിത്സക്കായി വിദേശികൾ സംസ്ഥാനത്തെത്തുന്നത് കേരളത്തിെൻറ ആതുരസേവന രംഗം ആഗോളതലത്തില്‍ ശ്രദ്ധ നേടിയതിന് ഉദാഹരണമാണെന്ന് ആസാദ് മൂപ്പന്‍ പറഞ്ഞു. കുഞ്ഞ് സുഖം പ്രാപിച്ച് വരുന്നതായി ചികിത്സയ്ക്ക് നേതൃത്വം നല്‍കിയ കണ്‍സല്‍ട്ടൻറ് ഹെമറ്റോളജിസ്റ്റ് ഡോ. കേശവന്‍ പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.