നാല് പതിറ്റാണ്ട് പ്രവാസം അവസാനിപ്പിച്ച് സഈദ് നാട്ടിലേക്ക്
text_fieldsഅബൂദബി: കൃത്യമായി പറഞ്ഞാൽ 1983 ഒക്ടോബർ 23, അന്നാണ് കണ്ണൂർ വടക്കേ പാറമ്മേൽ സഈദ് കടൽ കടന്ന് ജീവിതം കരുപ്പിടിപ്പിക്കാൻ അബൂദബിയിലെത്തിയത്. 41 വർഷത്തെ പ്രവാസ ജീവിതത്തിൽ പല റോളുകളിൽ ജോലി ചെയ്തു. അബൂദബി കാറ്ററിങ്, അബൂദബി ഇന്റർനാഷനൽ എയർപോർട്ട്, ക്ലീൻ കോ, അഡ്നോക് ഹെഡ് ഓഫിസ് തുടങ്ങിയ കമ്പനികളിലായിരുന്നു ജോലി.
പെസ്റ്റ് കൺട്രോൾ വർക്കർ, സൈറ്റ് സൂപ്പർവൈസർ തുടങ്ങിയ തസ്തികകളിൽ ജോലി ചെയ്തു. ഒടുക്കം അഡ്നോക് ഫെർട്ടിലൈസറിൽ പ്രോജക്ട് മാനേജറായിട്ടാണ് പിരിയുന്നത്. കണ്ണൂർ രാമന്തളി ഹിലാൽ മസ്ജിദിന് സമീപം ആയിഷ മൻസിലിൽ സഈദിന് പ്രവാസം സമ്മാനിച്ചത് നല്ലത് മാത്രം.
നാല് പതിറ്റാണ്ടിനിടെ, ഒരിക്കൽ പോലും മെഡിക്കൽ ലീവ് എടുക്കേണ്ടി വന്നിട്ടില്ലെന്ന് സഈദ് ഓർമിക്കുന്നു. നാട്ടിലേക്ക് പോകുന്നതിന്റെ ഭാഗമായി കമ്പനിയും സഹപ്രവർത്തകരും ഹൃദ്യമായ സ്വീകരണവും ഒരുക്കിയിരുന്നു. നാട്ടിലെത്തി സാമൂഹിക പ്രവർത്തനങ്ങളിൽ സജീവമാകണമെന്നാണ് ആഗ്രഹം. മകൻ അമീൻ ദുബൈയിൽ ജോലി ചെയ്യുന്നു. ഭാര്യ: റംല. മറ്റുമക്കൾ: റംസിയ, ആയിഷ.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.