'എല്ലാം ചോദിച്ചറിഞ്ഞ ശേഷം അയാൾ ജീവനൊടുക്കി'
text_fieldsഷാർജ: മൃതദേഹം നാട്ടിലെത്തുന്ന ദിവസവും സമയവും വിളിച്ചുചോദിച്ച ശേഷം മലയാളി ആത്മഹത്യ ചെയ്തു. ഷാർജയിൽ ജോലി ചെയ്യുന്ന കായംകുളം സ്വദേശി സന്തോഷാണ് (42) തൂങ്ങി മരിച്ചത്.
സാമൂഹിക പ്രവർത്തകൻ അഷ്റഫ് താമരശേരിയോട് വിവരങ്ങൾ അന്വേഷിച്ച ശേഷമാണ് സന്തോഷിെൻറ ആത്മഹത്യ. അഷ്റഫ് താമരശേരിയാണ് ഇക്കാര്യം ഫേസ്ബുക്കിൽ കുറിച്ചത്.
അദ്ദേഹത്തിെൻറ കുറിപ്പിൽ നിന്ന്: ബുധനാഴ്ചയാണ് ഷാർജയിൽ നിന്ന് സന്തോഷിെൻറ ഫോൺ കോൾ വന്നത്. 'കൂടെ താമസിക്കുന്ന ഒരാള്‍ മരണപ്പെട്ടു, എന്ന് നാട്ടിലെത്തിക്കുവാന്‍ സാധിക്കും' എന്നായിരുന്നു ചോദ്യം.
അയാള്‍ എങ്ങനെയാണ് മരിച്ചത് എന്ന് ഞാൻ ചോദിച്ചു. തൂങ്ങിയാണ് മരിച്ചത് എന്നായിരുന്നു മറുപടി. എന്നാല്‍ ഞായറാഴ്ച വൈകുന്നേരമാകും നാട്ടിലേക്ക് അയക്കാനാവുക എന്ന് ഞാന്‍ പറഞ്ഞു. അഷ്റഫിക്കായെ കമ്പനിയിലെ പി.ആർ.ഒ വിളിക്കുമെന്നും ഞായറാഴ്ച തന്നെ മൃതദേഹം നാട്ടിലേക്ക് അയക്കണമെന്നും പറഞ്ഞ് അയാൾ ഫോൺ വെച്ചു. ഉച്ചക്ക് രണ്ട് മണി കഴിഞ്ഞ് ഷാര്‍ജയില്‍ നിന്നും മറ്റൊരാള്‍ വിളിച്ചു.
മലയാളി തൂങ്ങിമരിച്ചു, എന്താണ് ചെയ്യേണ്ടത് എന്നായിരുന്നു ചോദ്യം. നിങ്ങളുടെ കമ്പനിയിലെ സന്തോഷ് രാവിലെ എന്നെ വിളിച്ചിരുന്നുവെന്ന് ഞാൻ പറഞ്ഞപ്പോൾ അയാൾ നൽകിയ മറുപടി കേട്ട് നെഞ്ച് തകർന്നു പോയി.
മരിച്ചത് സന്തോഷാണത്രേ. സഹോദരാ, മരിക്കുവാന്‍ പോകുന്നത് നീയാണെന്ന് അറിഞ്ഞിരുന്നെങ്കില്‍ ഞാന്‍ വരുമായിരുന്നില്ലേ നിെൻറയടുത്തേക്ക്. പരിഹരിക്കാന്‍ കഴിയാത്ത എന്ത് പ്രശ്നങ്ങളാണ് ഈ ദുനിയാവിലുള്ളത്. എന്തിനായിരുന്നു എന്നെ വിളിച്ച് അങ്ങനെ പറഞ്ഞത്, എന്തായിരുന്നു നിെൻറ പ്രശ്നം, അത് എന്നോട് പറയാമായിരുന്നില്ലേ.....'.
സന്തോഷിെൻറ മൃതദേഹം വ്യാഴാഴ്ച കൊച്ചി വിമാനത്താവളം വഴി നാട്ടിലേക്കയച്ചു. കുടുംബപ്രശ്നങ്ങളാണ് ആത്മഹത്യക്ക് കാരണമെന്ന് കരുതുന്നു. ഭാര്യയും രണ്ട് മക്കളുമുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.