ലിവ ഫെസ്റ്റിവലിൽ കാർഷിക വിപണി തുറന്നു
text_fieldsഅബൂദബി: പ്രാദേശിക കർഷകരെ പിന്തുണക്കാനും കാർഷിക സുസ്ഥിരത പ്രോത്സാഹിപ്പിക്കാനും ലിവ ഫെസ്റ്റിവലിൽ ആദ്യമായി കാർഷിക വിപണി തുറന്നു. ഭക്ഷ്യ സുരക്ഷ ഉറപ്പാക്കാനുള്ള അബൂദബി അഗ്രികൾച്ചർ ആൻഡ് ഫുഡ് സേഫ്റ്റി അതോറിറ്റിയുടെ (അഡാഫ്സ) തീരുമാനപ്രകാരമാണിത്. പച്ചക്കറി, പഴം, തേൻ, മാംസം എന്നിവയെല്ലാം പുതിയ വിപണിയിൽ ലഭ്യമാണ്.
എമിറ്റേറ്റിലെ കർഷകർക്ക് അവരുടെ ഉത്പന്നങ്ങൾ പൊതുജനങ്ങൾക്ക് പരിചയപ്പെടുത്താനും അതുവഴി അവരുടെ വരുമാനം മെച്ചപ്പെടുത്താനുമുള്ള അവസരമാണ് ഇതിലൂടെ ലഭിക്കുന്നത്. ലിവ ഫെസ്റ്റിവലിൽ കാർഷിക വിപണി തുറന്നുഇടനിലക്കാരില്ലാതെ കർഷകൾക്ക് നേരിട്ട് ഉപഭോക്താക്കളിലേക്ക് എത്താനും വിപണിയിലൂടെ സാധിക്കും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.