നവവത്സര ആഘോഷത്തിരക്ക്: വിമാനത്താവളത്തിൽ സൗകര്യങ്ങൾ വിലയിരുത്തി ജി.ഡി.ആർ.എഫ്.എ.ഡി
text_fieldsദുബൈ: നവവത്സര തിരക്കിൽ യാത്രക്കാരുടെ സന്തോഷവും സേവനങ്ങളുടെ കാര്യക്ഷമതയും ഉറപ്പാക്കാൻ വിമാനത്താവളത്തിൽ പരിശോധന നടത്തി ജി.ഡി.ആർ.എഫ്.എ.ഡി മേധാവി ലഫ്റ്റനന്റ് ജനറൽ മുഹമ്മദ് അഹ്മദ് അൽ മർറി. യാത്രക്കാരുടെ വരവും പോക്കും സുഗമമാക്കുന്നതിനും അവരുടെ സന്തോഷം ഉറപ്പാക്കുന്നതിനും എല്ലാ വകുപ്പുകളും കാര്യക്ഷമമായി പ്രവർത്തിക്കുന്നുവെന്ന് ഉറപ്പാക്കുന്നതിന്റെ ഭാഗമായാണ് പരിശോധന.
വിവിധ ടെർമിനലുകൾ സന്ദർശിച്ച അദ്ദേഹം യാത്രക്കാരുമായി സംസാരിച്ച് അനുഭവങ്ങൾ നേരിട്ടറിഞ്ഞു. വിമാനത്താവളത്തിലെ സേവനങ്ങളെയും കാത്തിരിപ്പ് സമയത്തെയും കുറിച്ച് യാത്രക്കാർ അഭിപ്രായങ്ങൾ പങ്കുവെച്ചു. ഇമിഗ്രേഷൻ കൗണ്ടറുകളിലും ചെക്ക്-ഇൻ വിഭാഗങ്ങളിലും ജീവനക്കാരുമായി അദ്ദേഹം സംസാരിക്കുകയും ചെയ്തു.
കഴിഞ്ഞ ദിവസങ്ങളിൽ ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽനിന്ന് നവവത്സരാഘോഷത്തിനായി ദുബൈയിലേക്ക് സഞ്ചാരികളുടെ വലിയ ഒഴുക്കാണ് ഉണ്ടായത്. യാത്രക്കാരുടെ സന്തോഷം ദുബൈ വിമാനത്താവളത്തിന്റെ പ്രധാനപ്പെട്ട മുൻഗണനയാണെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു.
നവവത്സര തിരക്കിനിടയിലും എല്ലാ വകുപ്പുകളും കാര്യക്ഷമമായി പ്രവർത്തിക്കുന്നു. യാത്രക്കാർക്ക് സുഖകരവും വേഗത്തിലുള്ളതുമായ യാത്രാനുഭവം നൽകാനുള്ള ഉദ്യോഗസ്ഥരുടെ സേവനപ്രതിബദ്ധതയെ അഭിനന്ദിക്കുന്നുവെന്ന് അദ്ദേഹം പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.