എ.ഐ ആൻഡ് റോബോട്ടിക്സ് ചാമ്പ്യൻഷിപ്; ഹാബിറ്റാറ്റിന് മികച്ച വിജയം
text_fieldsഅജ്മാന്: ആർട്ടിഫിഷ്യൽ ഇന്റലിജൻസ് ആൻഡ് റോബോട്ടിക്സ് ചാമ്പ്യൻഷിപ്പിൽ ഹാബിറ്റാറ്റ് ഗ്രൂപ്പിലെ കുട്ടികൾക്ക് മികച്ച വിജയം.വിദ്യാഭ്യാസ മന്ത്രാലയം, ആർട്ടിഫിഷ്യൽ ഇന്റലിജൻസ് മന്ത്രാലയം, ഡിജിറ്റൽ ഇക്കോണമി റിമോട്ട് വർക്ക് ആപ്ലിക്കേഷൻസ് ഓഫിസ്, ഷാർജ സർവകലാശാല തുടങ്ങിയവ ചേര്‍ന്നാണ് ചാമ്പ്യൻഷിപ് സംഘടിപ്പിച്ചത്.
ഹാബിറ്റാറ് സ്കൂൾ അൽ ജർഫിലെ വിദ്യാർഥികളായ അഷ്മിറ് റെഡ്ഡി അമ്പാട്ടി ടിങ്കർ 1 മത്സരത്തിൽ സ്വർണ മെഡലും, ബി.ബി ആയിഷ അബ്ദുൽ ഹമീദ് വെബ് ഡിസൈനിങ്ങിൽ വെള്ളി മെഡലും നേടി. ഇന്റർനാഷനൽ ഇന്ത്യൻ സ്കൂളിലെ ഫാത്തിമ ഹന വെബ് ഡിസൈനിങ്ങിൽ സ്വർണമെഡലും, മുഹമ്മദ് സീഷാൻ ടിങ്കർ 2 മത്സരത്തിൽ വെള്ളി മെഡലും നേടി. ഹാബിറ്റാറ്റ് സ്കൂൾ, അൽ തല്ലയിലെ ടിങ്കർ ലെവൽ ഒന്നിൽ ഫാത്തിമ റീത്താജ് മൂന്നാം സ്ഥാനവും ടിങ്കർ ലെവൽ രണ്ടിൽ ഷിറിൻ റാമിൻ രാസ്തേഗർ മൂന്നാം സ്ഥാനവും കരസ്ഥമാക്കി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.