രജത ജൂബിലി നിറവില്‍ 'അയ്ന്‍ അല്‍ സാഹിറ''മാസിക
text_fieldsറാസല്‍ഖൈമ: യു.എ.ഇയിലെ പ്രധാന പൊലീസ് മാഗസിനുകളിലൊന്നായ 'അയ്ന്‍ അല്‍ സാഹിറ'മാസികക്ക് രജത ജൂബിലി നിറവ്. 1996 ഒക്ടോബറിലാണ് മാസികയുടെ പ്രഥമ ലക്കം പുറത്തിറങ്ങിയതെന്ന് റാക് പൊലീസ് മീഡിയ മേധാവി മേജര്‍ ഖാലിദ് ഹസന്‍ അല്‍ നഖ്ബി പറഞ്ഞു. അയ്ന്‍ അല്‍ സാഹിറ പുറത്തിറങ്ങി 25 വര്‍ഷം പൂര്‍ത്തിയാകുന്ന വേളയില്‍ വാച്ചിങ് ഐ പ്രോഗ്രാമില്‍ പ്രത്യേക പരിപാടിയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. ഡിജിറ്റല്‍ രംഗം ഉത്തുംഗതയില്‍ വിരാജിക്കുമ്പോഴും അച്ചടി മാസികയെ സ്വീകരിക്കാന്‍ ആളുകളുണ്ടെന്നത് ശ്രദ്ധേയമാണെന്ന് മുന്‍ ചീഫ് എഡിറ്റര്‍ ബ്രിഗേഡിയര്‍ ജനറല്‍ സാലിഹ് അല്‍ ശമാലി പറഞ്ഞു. റാസല്‍ഖൈമയെ ദീര്‍ഘനാള്‍ നയിച്ച ശൈഖ് സഖര്‍ ബിന്‍ മുഹമ്മദ് അല്‍ ഖാസിമിയുടെ മുഖ പ്രസംഗത്തോടെയാണ് പ്രഥമ ലക്കം അയ്ന്‍ അല്‍ സാഹിറ പുറത്തിറങ്ങിയതെന്ന് സാലിഹ് അനുസ്മരിച്ചു. രാജ്യത്ത് നടന്ന ചെറുതും വലുതുമായ സംഭവങ്ങളെയും പുരോഗതികളെയും വിലയിരുത്തിയാണ് ഓരോ ലക്കവും മാസിക പുറത്തിറക്കുന്നത്. ലോകം ഉറ്റു നോക്കുന്ന ദുബൈ എക്സ്പോയുടെ വിശകലനങ്ങളും നേര്‍ക്കാഴ്ച്ചകളും ഉള്‍പ്പെടുത്തി തയാറാക്കിയ രജത ജൂബിലി പതിപ്പ് ദുബൈ എക്സ്പോ പവിലിയനില്‍ റാക് പൊലീസ് മേധാവി അലി അബ്ദുല്ല അല്‍വാന്‍ അല്‍ നുഐമി പുറത്തിറക്കിയതായും ഖാലിദ് ഹസന്‍ പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.