ഐൻ ദുബൈ ഒക്ടോബറിൽ തുറക്കും; 130 ദിർഹം മുതൽ ടിക്കറ്റ് നിരക്ക്
text_fieldsടിക്കറ്റ് വിൽപന
ഇന്നുമുതൽ
ദുബൈ: ലോകത്തെ ഏറ്റവും വലുതും ഉയരം കൂടിയതുമായ നിരീക്ഷണ വളയം 'ഐൻ ദുബൈ' ഒക്ടോബർ 21ന് തുറക്കും. 130ദിർഹം മുതൽ വിലയുള്ള ടിക്കറ്റുകൾ ബുധനാഴ്ച മുതൽ ലഭ്യമാകും. ജുമൈറ ബീച്ചിലെ ബ്ലൂ വാട്ടർ ദ്വീപിലാണ് ദുബൈയുടെ കണ്ണ് എന്നർഥം വരുന്ന 'ഐൻ ദുബൈ' നിർമാണം പൂർത്തിയാകുന്നത്. 250മീറ്റർ ഉയരമുള്ള വളയത്തിെൻറ ഓരോ കാലിനും 126 മീറ്ററാണ് നീളമുള്ളത്. ഇതിൽ സ്ഥാപിച്ച ഓരോ ഗ്ലാസിൽ നിർമിച്ച കാബിനുകൾ 820 അടി വരെ ഉയരുകയും ദുബൈയുടെ 360 ഡിഗ്രി പനോരമ കാഴ്ചക്ക് അവസരമൊരുക്കുകയും ചെയ്യും. 48 എയർ കണ്ടീഷൻ പാസഞ്ചർ കാബിനുകളിൽ 1750 സന്ദർശകർക്കുവരെ ഒരേസമയം പ്രവേശിക്കാനാവും. ദുബൈ നഗരത്തിെൻറ മറ്റുഭാഗങ്ങളിൽ നിന്ന് നോക്കിയാൽ സൈക്കിൾ ചക്രം രൂപത്തിലാണ് ഭീമൻ വളയം കാണുക. കടലിനോട് ചേർന്നുനിൽക്കുന്ന നിർമിതിയായതിനാൽ ഇതിെൻറ രാത്രികാല ദൃശ്യം വിദൂരങ്ങളിൽ നിന്നുപോലും അതിമനോഹരമാണ്. ഇത് സ്ഥിതി ചെയ്യുന്ന ബ്ലൂ വാട്ടർ ദ്വീപ് മനുഷ്യ നിർമിതിയാണ്. 2018ലാണ് ദ്വീപിെൻറ നിർമാണം പൂർത്തിയായത്. എട്ടു റിമ്മുകളാണ് ഐൻ ദുബൈയുടെ ചക്രത്തിലുള്ളത്. നിർമാണം പൂർത്തിയാകാൻ 9000 ടൺ മികച്ചയിനം സ്റ്റീൽ ആവശ്യമായിവരുന്നുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.