അബൂദബിയിൽ എയർ അറേബ്യ ഹോം ചെക്ക് ഇന്‍ സര്‍വിസ്
text_fieldsഅബൂദബി: മൊറാഫിഖുമായി ചേര്‍ന്ന് എയര്‍ അറേബ്യ അബൂദബി യാത്രികര്‍ക്കായി ഹോം ചെക്ക് ഇന്‍ സര്‍വിസ് സേവനത്തിന് തുടക്കം കുറിച്ചു. യാത്രികരുടെ ലഗേജ് വീടുകളില്‍ ചെക്ക് ഇന്‍ ചെയ്യുന്നതിനും ബോര്‍ഡിങ് പാസ് കൈമാറുന്നതിനുമുള്ള സൗകര്യമാണ് സേവനത്തിലൂടെ ആരംഭിച്ചിരിക്കുന്നത്. ഇതിലൂടെ യാത്രികര്‍ക്ക് വിമാനത്താവളങ്ങളില്‍ എത്തിയ ശേഷമുള്ള കാത്തുനില്പ് ഒഴിവാക്കാന്‍ സാധിക്കും.
യാത്രികര്‍ക്ക് മൂല്യമേറിയ സേവനം നല്‍കുന്നതിനുള്ള ശ്രമങ്ങള്‍ തുടരുമെന്ന് എയര്‍ അറേബ്യ ഗ്രൂപ് സി.ഇ.ഒ ആദില്‍ അല്‍ അലി പറഞ്ഞു. മൊറോഫിഖ് ആപ് മുഖേനയോ അല്ലെങ്കില്‍ എയര്‍ അറേബ്യയുടെ വെബ്സൈറ്റ് മുഖേനയോ കസ്റ്റമര്‍ സര്‍വിസ് മുഖേനയോ ആണ് ഹോം ചെക്ക് ഇന്‍ സര്‍വിസിനായി ബുക്ക് ചെയ്യേണ്ടത്. ബുക്ക് ചെയ്യുന്ന യാത്രികരുടെ വീട്ടില്‍ മൊറാഫിഖ് പ്രതിനിധി എത്തുകയും ലഗേജ് ശേഖരിക്കുകയും ബോര്‍ഡിങ് പാസ് കൈമാറുകയും ചെയ്യും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.