ഷാർജയിലേക്കും അബൂദബിയിലേക്കും എയർ അറേബ്യയുടെ ബസ് സർവിസ്
text_fieldsഅൽഐൻ: എയർ അറേബ്യ വിമാനയാത്രക്കാർക്ക് അൽഐനിൽനിന്ന് ഷാർജയിലേക്കും അബൂദബിയിലേക്കും തിരിച്ചും എയർ അറേബ്യയുടെ ബസ് സർവിസ്. ഈ മാസം 16 മുതലാണ് സർവിസ് ആരംഭിക്കുന്നത്. അൽഐനിൽനിന്ന് ഷാർജ എയർപോർട്ടിലേക്ക് രാവിലെ ഒമ്പതിനും വൈകീട്ട് 5.30നുമാണ് സർവിസ്. തിരിച്ച് അൽഐനിലേക്ക് ഉച്ചക്ക് 1.30നും രാത്രി 11 മണിക്കുമാണ് സർവിസ്.
അൽഐനിൽനിന്ന് അബൂദബി എയർപോർട്ടിലേക്ക് രാവിലെ ഒമ്പതിനും വൈകീട്ട് 6.30നുമാണ് സർവിസ്. തിരിച്ച് അൽഐനിലേക്ക് രാവിലെ 11.30നും രാത്രി 12നും സർവിസുണ്ട്. എയർപോർട്ടിലേക്കും തിരിച്ചും ഏകദേശം രണ്ടു മണിക്കൂറാണ് സമയമെടുക്കുക. ഇത് ഷാർജയിൽനിന്നും അബൂദബിയിൽനിന്നും അൽഐനിലേക്ക് വരുന്ന യാത്രക്കാർക്ക് ഏറെ ഉപകാരപ്പെടും. അൽഐനിൽനിന്ന് യു.എ.ഇയിലെ പ്രധാന എയർപോർട്ടുകളിലേക്ക് ട്രാവൽ ഏജൻസികളുടെ ബസ് സർവിസ് ഉണ്ടെങ്കിലും തിരിച്ച് എയർപോർട്ടുകളിൽനിന്ന് അൽഐനിലേക്ക് നേരിട്ട് ബസ് സർവിസുകളില്ല.
ഷാർജ എയർപോർട്ടിലേക്കും തിരിച്ചും നേരത്തേ തന്നെ ബസ് സർവിസും ചെക്ക് ഇൻ സൗകര്യവും ഉണ്ടായിരുന്നെങ്കിലും കോവിഡ് രൂക്ഷമായതോടെയാണ് നിർത്തലാക്കുന്നത്. അൽഐൻ ഊദ് അൽതോബയിലുള്ള എയർ അറേബ്യ ഓഫിസിൽനിന്നാണ് ബസ് സർവിസ് തുടങ്ങുന്നത്. അവിടെനിന്ന് തന്നെ എയർ അറേബ്യ യാത്രക്കാർക്ക് ചെക്ക് ഇൻ സൗകര്യവും ലഭ്യമാകും. എട്ടു മണിക്കൂർ മുമ്പ് വരെ യാത്രക്കാർക്ക് അവരുടെ ലഗേജ് ചെക്ക് ഇൻ ചെയ്യാനും ബോർഡിങ് സ്വീകരിക്കാനും സൗകര്യമുണ്ടാകും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.