ദുബൈയിൽനിന്നുള്ള മലയാളികളെ എയർ ഇന്ത്യ പെരുവഴിയിലാക്കി
text_fieldsമുംബൈ: ദുബൈയിൽനിന്നെത്തിയ മലയാളികളെ പെരുവഴിയിലാക്കി എയർ ഇന്ത്യ. ശനിയാഴ്ച പുല ർച്ച രണ്ടിന് എമിറേറ്റ് വിമാനത്തിൽ മുംബൈയിൽ വന്നിറങ്ങി രാവിലെ 6.45ന് കരിപ്പൂരിലേക്കുള്ള എയർ ഇന്ത്യ വിമാനത്തിൽ േപാകാനിരുന്ന 40ഒാളം പേരാണ് കുടുങ്ങിയത്. കോവിഡ്-19 ഇല്ലെന്ന സാക്ഷ്യപത്രമുണ്ടെങ്കിലേ യാത്ര അനുവദിക്കൂവെന്ന നിലപാടെടുത്ത അധികൃതർ, പരിശോധനക്കിടെ വിമാനം പുറപ്പെട്ടാൽ അടുത്ത വിമാനത്തിൽ കയറ്റിവിടുമെന്ന് ഉറപ്പുനൽകിയിരുന്നു. എന്നാൽ, പരിശോധന കഴിഞ്ഞെത്തിയപ്പോഴേക്കും വിമാനം പോയി. പുതിയ ടിക്കറ്റെടുക്കാതെ യാത്ര പറ്റില്ലെന്ന് നിലപാടുമാറ്റി.
പരിശോധനക്കുശേഷം സമ്പർക്കവിലക്കിെൻറ മുദ്ര കുത്തിയതിനാൽ മറ്റ് യാത്രമാർഗങ്ങളും അടഞ്ഞു. വിമാനത്താവളത്തിൽനിന്ന് പുറത്താവുകയും ചെയ്തു. ബസിൽ യാത്ര ചെയ്യാൻ യാത്രക്കാരും സമ്മതിച്ചില്ല. ഒടുവിൽ വിവരമറിഞ്ഞ് ബോംെബ കേരള മുസ്ലിം ജമാഅത്ത് പ്രസിഡൻറ് സി.എച്ച്. അബ്ദുറഹിമാൻ ഇടപെടുകയായിരുന്നു.
തങ്ങൾ നിസ്സഹായരാണെന്ന നിലപാടാണ് എയർ ഇന്ത്യ മുംബൈ റീജനൽ മാനേജർ എടുത്തത്. തർക്കത്തിനൊടുവിൽ യാത്രക്കാർക്ക് ഭക്ഷണവും താമസസൗകര്യവും നൽകാമെന്നും തിങ്കളാഴ്ച രാവിലെ കൊച്ചിയിൽ എത്തിക്കാമെന്നും സമ്മതിച്ചു. കണ്ണൂർ, കോഴിക്കോട്, മലപ്പുറം ജില്ലകളിൽനിന്നുള്ളവരാണ് യാത്രക്കാരിലേറെയും.
ഗൾഫിൽനിന്ന് 26,000ഒാളം പേരെ പ്രതീക്ഷിക്കുന്ന മുംബൈ നഗരസഭ അവരെ നിരീക്ഷണത്തിൽ പാർപ്പിക്കാൻ വിമാനത്താവള പരിസരത്ത് ഹോട്ടലുകളും െഗസ്റ്റ്ഹൗസുകളും സജ്ജമാക്കിയിട്ടുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.