150 ദിർഹമിന് കോവിഡ് പരിശോധനയുമായി എയർ ഇന്ത്യ എക്സ്പ്രസ്
text_fieldsദുബൈ: നാട്ടിലേക്ക് തിരിക്കുന്നവർക്ക് 150 ദിർഹമിന് കോവിഡ് പരിശോധനയുമായി എയർ ഇന്ത്യ എക്സ്പ്രസ്.എൻ.എം.സി ഹെൽത്ത്കെയറുമായി സഹകരിച്ച് അബൂദബി, ദുബൈ, ഷാർജ, അജ്മാൻ, റാസൽ ഖൈമ എമിറേറ്റുകളിലാണ് സേവനം ഏർപ്പെടുത്തിയിരിക്കുന്നത്.അബൂദബിയിൽ 12 കേന്ദ്രങ്ങളും ദുബൈയിൽ നാല് കേന്ദ്രങ്ങളും ഷാർജയിൽ എട്ടിടത്തും പരിശോധന സൗകര്യമുണ്ട്. അജ്മാൻ, റാസൽ ഖൈമ എന്നിവിടങ്ങളിൽ രണ്ട് കേന്ദ്രങ്ങളാണുള്ളത്. എൻ.എം.സി മെഡിക്കൽ സെൻററുകളിലാണ് പരിശോധന സൗകര്യം.
190 ദിർഹം മുടക്കിയാൽ വീട്ടിലെത്തി പരിശോധന നടത്തും. എന്നാൽ, അബൂദബിയിൽ ഹോം സർവിസ് ലഭ്യമല്ല. 600555669 എന്ന നമ്പറിൽ വിളിച്ച് ബുക്ക് ചെയ്യാം. ആർ.ടി പി.സി.ആർ പരിശോധനയാണ് നടത്തുന്നത്. ഇന്ത്യയിലെ രണ്ട് സംസ്ഥാനങ്ങളിലേക്കൊഴികെ കോവിഡ് പരിശോധന നിർബന്ധമില്ലെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രാലയം അറിയിച്ചിരുന്നു.
തമിഴ്നാട്, പശ്ചിമ ബംഗാൾ യാത്രക്കാർക്കാണ് പരിശോധന നിർബന്ധമാക്കിയിരിക്കുന്നത്. എന്നാൽ, നാട്ടിലെത്തി ഇൻസ്റ്റിറ്റ്യൂഷനൽ ക്വാറൻറീൻ ഒഴിവാക്കുന്നതിന് കോവിഡ് നെഗറ്റിവ് സർട്ടിഫിക്കറ്റ് ആവശ്യമാണ്. ഇത്തരം യാത്രക്കാർക്കാണ് പ്രധാനമായും ഈ സൗകര്യം ഉപയോഗപ്പെടുക. അതേസമയം, യു.എ.ഇയിലെ ചില വിമാനത്താവളങ്ങളിൽനിന്ന് ചില എയർലൈൻ കമ്പനികൾ കോവിഡ് നെഗറ്റിവ് സർട്ടിഫിക്കറ്റ് ഹാജരാക്കണമെന്ന് നിർദേശിക്കുന്നുണ്ട്.അതിനാൽ, യാത്രക്ക് മുമ്പ് ട്രാവൽ ഏജൻസികളിലോ എയർലൈൻ കമ്പനികളിലോ എയർപോർട്ട് അതോറിറ്റികളിലോ വിളിച്ച് വിവരം അന്വേഷിക്കണം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.