സ്ട്രക്ച്ചർ ചാർജ് വർധിപ്പിക്കാനുള്ള എയർ ഇന്ത്യയുടെ നീക്കത്തിനെതിരെ പ്രതിഷേധം
text_fieldsദുബൈ : പ്രവാസികളെ കൂടുതൽ ദുരിതത്തിലാക്കി എയർ ഇന്ത്യ സ്ട്രക്ച്ചർ ചാർജ് വർധിപ്പിക്കാൻ ഒരുങ്ങുന്നതിനെതിരെ പ്രതിഷേധം. രോഗികളെ ഇന്ത്യയിലേക്ക് കൊണ്ടു വരുേമ്പാൾ 6000 ദിർഹമാണ് നിലവില്‍ സ്ട്രക്ച്ചർ ചാർജായി നൽകി വന്നിരുന്നത്, എന്നാല്‍ ഇത് 21,000 ദിർഹമായി വര്‍ധിപ്പിച്ചു യാത്രക്കാരില്‍ നിന്ന് ഈടാക്കാനുളള ശ്രമമാണ് എയർ ഇന്ത്യ ഇപ്പോള്‍ നടത്തുന്നത്. ഇത്തരത്തിലൊരു വർധനവ് പ്രാബല്യത്തില്‍ വരുന്നതോടെ പലർക്കും ഈ സീസണിൽ നാട്ടിലേക്കുള്ള യാത്ര ഉപേക്ഷിക്കേണ്ടതായി വരുകയോ അടിയന്തിര യാത്രകൾ പ്രവാസികൾക്ക് അധിക ബാധിതയായി മാറുകയോ ചെയ്യുമെന്ന് ദുബൈ കെ.എം.സി.സി പ്രസിഡൻറ് അൻവർ നഹ പറഞ്ഞു.
വിദേശത്ത് മരണപ്പെട്ട പ്രവാസികളുടെ മൃതദേഹം സൗജന്യമായി നാട്ടിലെത്തിക്കുന്നതടക്കമുളള പ്രവാസി സൗഹൃദ കൂട്ടായ്മകളെയും എയർ ഇന്ത്യയുടെ ഈ നീക്കം പ്രതിസന്ധിയിലാക്കും. മിഡിൽ ഈസ്റ്റിലെ ഇന്ത്യൻ പ്രവാസികൾ അധികവും യാത്രക്കായി എയർ ഇന്ത്യയെ ആശ്രയിക്കുന്നത് മറ്റു എയർലൈനുകളിൽ നിന്നും താരതമ്യേന നിരക്ക് കുറവായതിനാലാണ്. എന്നാൽ ഇത്തരത്തിലൊരു വർധനവ് നടപ്പിലാക്കുകയാണെങ്കിൽ പ്രവാസികൾക്ക് അത് വൻ തിരിച്ചടിയാകും.
മൂന്നു വർഷം മുമ്പ് ഇത്തരത്തില്‍ ഒരു നിരക്ക് വര്‍ധനവിന് എയർ ഇന്ത്യ ശ്രമം നടത്തിയിരുന്നെങ്കിലും പ്രവാസി സംഘടനകളുടെ ശക്തമായ എതിർപ്പിനെ തുടർന്ന് പിൻവലിക്കുകയായിരുന്നു.
എയർ ഇന്ത്യ വീണ്ടും നിരക്ക് വർധനവിനൊരുങ്ങുന്നുവെന്ന വിവരം പുറത്ത് വന്നതോടുകൂടി വിവിധ പ്രവാസി സംഘടനകൾ നീക്കത്തിനെതിരെ എതിര്‍പ്പുമായി രംഗത്ത് വന്നിട്ടുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.