എയർ ഇന്ത്യ ഒാഫിസിൽ പോയാൽ സീറ്റ് കിട്ടാൻ സാധ്യതയുണ്ടോ?
text_fieldsദുബൈ: നാട്ടിലേക്ക് പോകാൻ വഴിതേടുന്നവർ പത്രമോഫിസിലും സാമൂഹിക പ്രവർത്തകരെയും നിരന്തരം വിളിച്ചന്വേഷിക്കുന്ന ചോദ്യമാണിത്. ഇല്ല എന്നാണ് ഉത്തരം. വന്ദേ ഭാരത് മിഷൻ പ്രകാരം നാട്ടിലേക്ക് പോകുന്നവരുടെ പട്ടിക തയാറാക്കുന്നത് എംബസിയും കോൺസുലേറ്റുമാണ്. നയതന്ത്ര കാര്യാലയം കൈമാറുന്ന ലിസ്റ്റിലുള്ള ആളുകളെ മാത്രമാണ് എയർ ഇന്ത്യയുടെയും എയർ ഇന്ത്യ എക്സ്പ്രസിെൻറയും പ്രതിനിധികൾ വിളിച്ച് ടിക്കറ്റ് എടുക്കാൻ നിർദേശിക്കുക.
അതുകൊണ്ട് എയർ ഇന്ത്യ ഒാഫിസിൽ പോയി അവിടെ ഏതെങ്കിലും ഉദ്യോഗസ്ഥരെ കണ്ട് പറഞ്ഞുനോക്കിയാൽ ടിക്കറ്റ് കിട്ടാൻ സാധ്യതയേ ഇല്ലെന്ന് വിമാന കമ്പനി അധികൃതർ വ്യക്തമാക്കുന്നു. ഗർഭിണികളെ കൂട്ടിയും മറ്റും പലരും ഒാഫിസുകളിൽ വന്നുനോക്കുന്നുണ്ട്. അതുകൊണ്ട് കാര്യമില്ലെന്ന് മാത്രമല്ല, ആരോഗ്യ സുരക്ഷ കാരണങ്ങളാൽ ഒഴിവാക്കേണ്ടതുമാണ്.
ടിക്കറ്റ് എടുക്കുന്നതിനുപോലും നേരിൽ വരുന്നത് ഒഴിവാക്കി ഒാൺലൈൻ സൗകര്യം പ്രയോജനപ്പെടുത്തുന്നതാണ് ഏറ്റവും അഭികാമ്യം. നേരിൽ ചെല്ലുന്നവർ ഗ്ലൗസും മാസ്ക്കും ധരിച്ച് മാത്രം പോവുക. പ്രായമായവർ, ഗർഭിണികൾ, കുട്ടികൾ എന്നിവർക്ക് ഒാഫിസിൽ പ്രവേശനമില്ല. ഒാൺൈലനിൽ ടിക്കറ്റ് എടുക്കാൻ കഴിയാത്തപക്ഷം പ്രതിനിധികളെ പാസ്പോർട്ടിെൻറ കോപ്പി സഹിതം അയക്കുക.കോൺസുലേറ്റിെൻറയും എംബസിയുടെയും സൈറ്റിൽ രജിസ്റ്റർ ചെയ്യുേമ്പാൾ ഫോൺ നമ്പർ, ഇ-മെയിൽ വിലാസം എന്നിവ കൃത്യമായി നൽകണം. അവ തെറ്റിയതുമൂലം പലരുടെയും അവസരം നഷ്ടപ്പെട്ടിട്ടുണ്ട്.എയർ ഇന്ത്യ എക്സ്പ്രസിൽ 25 കിലോ ലഗേജ്, ഏഴുകിലോ ഹാൻഡ് ബാഗേജ്, ലാപ്ടോപ് എന്നിവയാണ് അനുവദിക്കുക. എയർഇന്ത്യയിൽ 30 കിലോ ലഗേജ്, ഏഴുകിലോ ഹാൻഡ് ബാഗേജ്, ലാപ്ടോപ് എന്നിവ അനുവദിക്കും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.