Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightU.A.Echevron_rightയു.എ.ഇയിൽ നിന്ന്​...

യു.എ.ഇയിൽ നിന്ന്​ ഇന്ത്യയിലേക്ക്​ പോകുന്നവർക്ക്​ മുൻകരുതൽ നിർദേശങ്ങളുമായി എയർ ഇന്ത്യ

text_fields
bookmark_border
Air India
cancel

ദുബൈ: യു.എ.ഇയിൽ നിന്ന്​ ഇന്ത്യയിലേക്ക്​ പോകുന്ന യാത്രക്കാർക്ക്​ മുൻകരുതൽ നിർദേശവുമായി എയർ ഇന്ത്യ എക്സ്​പ്രസ്​. എല്ലാ യാത്രക്കാരും പൂർണമായും വാക്സിനെടുക്കുന്നതാണ്​ ഉചിതമെന്ന്​ എയർ ഇന്ത്യയുടെ നിർദേശത്തിൽ പറയുന്നു.

മാസ്ക്​ ധരിക്കുന്നതും സാമൂഹിക അകലം പാലിക്കുന്നതും ഉചിതമാകുമെന്നും പറയുന്നുണ്ട്​. നാട്ടിലെത്തിയാൽ ആരോഗ്യ നില സ്വയം പരിശോധിക്കണം. കോവിഡ്​ ലക്ഷണങ്ങളുണ്ടെങ്കിൽ അടുത്തുള്ള ആരോഗ്യ കേന്ദ്രങ്ങളിലോ ദേശീയ ഹെൽപ്​ ലൈൻ നമ്പറിലോ (1075) അറിയിക്കണം.

വിമാനത്താവളത്തിൽ റാൻഡം പരിശോധന നടക്കുന്നുണ്ട്​. 12 വയസിൽ താഴെയുള്ള കുട്ടികളെ പരിശോധിക്കില്ല. എന്നാൽ, ലക്ഷണങ്ങളുണ്ടെങ്കിൽ കുട്ടികളും പരിശോധനക്ക്​ വിധേയരാകണം.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Air IndiaCovid 19
News Summary - Air India with precautionary instructions for those going to India from UAE
Next Story