വിമാന നിരക്ക് വര്‍ധന; സംയുക്ത പോരാട്ടത്തിന് പ്രവാസി സംഘടനകള്‍
text_fieldsഅബൂദബി: അനിയന്ത്രിതമായ വിമാന ടിക്കറ്റ് നിരക്ക് വര്‍ധനക്കെതിരെ അബൂദബിയിലെ പ്രവാസി സംഘടനകള്‍ സംയുക്ത പോരാട്ടത്തിനൊരുങ്ങുന്നു. കാലങ്ങളായി പ്രവാസികള്‍ അനുഭവിക്കുന്ന വിമാനയാത്ര കൂലിവര്‍ധന നിയന്ത്രിക്കാന്‍ മാറിമാറിവരുന്ന കേന്ദ്ര-കേരള സര്‍ക്കാറുകള്‍ തയാറാവാത്ത സാഹചര്യത്തില്‍ രാഷ്ട്രീയ ഭേദമന്യേ ഒറ്റക്കെട്ടായി പ്രവാസി സമൂഹം പ്രതികരിക്കണമെന്ന ആവശ്യമാണ് ഉയർന്നത്. അബൂദബി കെ.എം.സി.സി സംഘടിപ്പിച്ച ഡയസ്പോറ സമ്മിറ്റിന്റെ തുടര്‍ ചര്‍ച്ചകള്‍ക്കായി കൂടിയ യോഗത്തിലാണ് നിർദേശം മുന്നോട്ടുവെച്ചത്.
ഇത് സംബന്ധിച്ച നിയമവശങ്ങളെക്കുറിച്ച് അഡ്വ. മുഹമ്മദ് ഷാ വിശദീകരിച്ചു. സര്‍ക്കാര്‍ നിയോഗിച്ച ഒരു കമ്മിറ്റി തയാറാക്കിയ നിയമപരമായ റിപ്പോര്‍ട്ട് ഉണ്ടെന്നിരിക്കെ അതിലെ നിർദേശങ്ങള്‍ നടപ്പിലാക്കാന്‍ ഇനി വരുന്ന സര്‍ക്കാര്‍ മുന്‍കൈയെടുക്കണമെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. പരിപാടിയില്‍ മുപ്പതോളം സംഘടനാ പ്രതിനിധികള്‍ പങ്കെടുത്തു. ഇന്ത്യന്‍ സോഷ്യല്‍ ആൻഡ് കള്‍ച്ചറല്‍ സെന്റര്‍ പ്രസിഡന്റ് ജോണ്‍ പി. വര്‍ഗീസ് ഉദ്ഘാടനം ചെയ്തു. അബൂദബി കെ.എം.സി.സി പ്രസിഡന്റ് ഷുക്കൂർ അലി കല്ലുങ്കല്‍ അധ്യക്ഷതവഹിച്ചു. വിവിധ പ്രവാസി സംഘടനകളെ പ്രതിനിധീകരിച്ച് പി. ബാവഹാജി, ഹൈദർ ബിൻ മൊയ്ദു, സഫറുല്ല പാലപ്പെട്ടി, എം.യു ഇർഷാദ്, ഉമ്മർ നാലകത്ത്, മുജീബ്, യാസർ കല്ലേരി, യേശുശീലൻ, ദിലീപ്, മുഹമ്മദ് അലി, അഷ്റഫ്, കബീർ, ജാഫർ, കബീർ ഹുദവി, അബ്ദുൽ റസാഖ് അൻസാരി, ഡോ. ബഷീർ, നസീൽ, ബഷീർ, വി.പി.കെ. അബ്ദുല്ല, അബൂദബി കെ.എം.സി.സി ജനറല്‍ സെക്രട്ടറി സി.എച്ച്. യൂസഫ്, വൈസ് പ്രസിഡന്റ് അബ്ദുല്‍ ബാസിത് കായക്കണ്ടി തുടങ്ങിയവര്‍ ചര്‍ച്ചയില്‍ സംബന്ധിച്ചു.
സംസ്ഥാന കെ.എം.സി.സി ഭാരവാഹികളായ അഷ്റഫ് പൊന്നാനി, ഹംസ നടുവില്‍, കോയ തിരുവത്ര, റഷീദ് പട്ടാമ്പി, അനീസ് മാങ്ങാട്, ഷറഫുദ്ദീന് കൊപ്പം, സാബിര്‍ അഹമ്മദ്, ടി.കെ. സലാം, ഇ.ടി.എം. സുനീര്‍, ഖാദര്‍ ഒളവട്ടൂര്‍, ഹംസ ഹാജി പാറയില്‍, മൊയ്തൂട്ടി വെളേരി, അന്‍വര്‍ ചുള്ളിമുണ്ട, ഷാനവാസ് പുളിക്കല്‍ എന്നിവർ നേതൃത്വം നല്കി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.