വിമാനയാത്ര നിരക്ക്; പ്രതിഷേധിച്ച് റാക് കെ.എം.സി.സി
text_fieldsറാസല്‍ഖൈമ: അവധി സമയങ്ങളിലും വിശേഷാവസരങ്ങളിലും ക്രമാതീതമായി ടിക്കറ്റ് നിരക്ക് വര്‍ധിപ്പിച്ച് പ്രവാസിസമൂഹത്തെ കൊള്ളയടിക്കുന്ന നടപടികളില്‍നിന്ന് ബന്ധപ്പെട്ടവര്‍ പിന്തിരിയണമെന്ന് റാസല്‍ഖൈമ കെ.എം.സി.സി ആവശ്യപ്പെട്ടു.
അധികാരികള്‍ക്കും മന്ത്രാലയങ്ങള്‍ക്കും വിഷയമെത്തിക്കുന്നതിനും പ്രവാസിസമൂഹത്തിന്റെ ആശങ്ക അറിയിക്കാനും ആക്ടിങ് പ്രസിഡന്റ് റാഷിദ് തങ്ങളുടെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗം തീരുമാനിച്ചു. ആക്ടിങ് സെക്രട്ടറി അസീസ് കൂടല്ലൂര്‍, ട്രഷറര്‍ താജുദ്ദീന്, റസാഖ് ചെനക്കല്‍, അറഫാത്ത് അണങ്കൂര്‍, മൂസ കുനിയില്‍, വെട്ടം അബ്ദുല്‍കരീം, ബാദുഷ അണ്ടത്തോട് തുടങ്ങിയവര്‍ സംബന്ധിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.