വിമാനത്താവളം അടച്ചു; എമിറേറ്റ്സ് 13 മണിക്കൂറിന് ശേഷം തിരിച്ചിറക്കി
text_fieldsദുബൈ: ദുബൈ വിമാനത്താവളത്തിൽനിന്ന് ന്യൂസിലൻഡിലെ ഓക്ലൻഡിലേക്ക് പറന്ന എമിറേറ്റ്സ് വിമാനം 13 മണിക്കൂർ യാത്രക്കുശേഷം തിരിച്ചിറക്കി. കനത്ത മഴയെ തുടർന്ന് ഓക്ലൻഡ് വിമാനത്താവളം അടച്ചതാണ് വിമാനം തിരിച്ചിറക്കാൻ കാരണം.
വെള്ളിയാഴ്ച രാവിലെ 10.30നാണ് എമിറേറ്റ്സിന്റെ ഇ.കെ 448 വിമാനം ഓക്ലൻഡിലേക്ക് പറന്നത്. എന്നാൽ, കനത്ത മഴയെ തുടർന്ന് വെള്ളപ്പൊക്കവും മരണങ്ങളും സ്ഥിരീകരിച്ചതോടെ വെള്ളിയാഴ്ച വൈകീട്ട് വിമാനത്താവളം അടക്കുന്നതായി പ്രഖ്യാപിച്ചു. ഇതോടെ, പാതിവഴിയിൽ യാത്ര മതിയാക്കി തിരിക്കുകയായിരുന്നു. ഇതോടെ, ഞായറാഴ്ച ഓക്ലൻഡിൽനിന്ന് ദുബൈയിലേക്കുള്ള വിമാനവും റദ്ധാക്കി. എമിറേറ്റ്സിന്റെ ഏറ്റവും ദൈർഘ്യമേറിയ സർവിസുകളിലൊന്നാണിത്. 14,200 കിലോമീറ്റർ ദൂരത്തിലുള്ള ഓക്ലൻഡിലെത്തണമെങ്കിൽ 16 മണിക്കൂർ യാത്ര വേണം. ലോകത്തിലെതന്നെ ഏറ്റവും ദൈർഘ്യമേറിയ നോൺ സ്റ്റോപ് കമേഴ്സ്യൽ വിമാന സർവിസാണിത്. അതേസമയം, തിങ്കളാഴ്ച പുറപ്പെടേണ്ട ഓക്ലൻഡ് വിമാനം മുടക്കമില്ലാതെ സർവിസ് നടത്തുമെന്ന് അധികൃതർ അറിയിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.