തിരക്കേറിയ വിമാനത്താവളം: ഒന്നാം സ്ഥാനം നിലനിർത്തി ദുബൈ
text_fieldsദുബൈ: കൂടുതൽ രാജ്യാന്തര യാത്രക്കാർ സഞ്ചരിച്ച വിമാനത്താവളമെന്ന പകിട്ട് ദുബൈ അന്താ രാഷ്ട്ര വിമാനത്താവളം നിലനിർത്തി. 86.4 ദശലക്ഷം യാത്രക്കാരാണ് 2019ൽ ദുബൈ വിമാനത്താവളം വ ഴി സഞ്ചരിച്ചത്. തുടർച്ചയായ ആറാം വർഷമാണ് ദുബൈ റെക്കോഡ് സ്വന്തമാക്കുന്നത്. എന്നാൽ, 2018നെ അപേക്ഷിച്ച് 3.1 ശതമാനം കുറവ് യാത്രക്കാരാണ് 2019ലെത്തിയത്. 2018ൽ 89.1 ദശലക്ഷം യാത്രക്കാർ വിമാനത്താവളം വഴി കടന്നുപോയിരുന്നു. അറ്റകുറ്റപ്പണികൾക്കായി റൺവേയുടെ ഒരുഭാഗം അടച്ചതും ഇന്ത്യയിൽനിന്നുള്ള ജെറ്റ് എയർവേസ് സർവിസുകൾ റദ്ദാക്കിയതുമാണ് യാത്രക്കാരുടെ എണ്ണം കുറയാൻ കാരണം.
ഇതുമൂലം വിമാനങ്ങളുടെയും കാർഗോയുടെയും എണ്ണത്തിലും കുറവുണ്ടായിട്ടുണ്ട്. കൂടുതൽ യാത്രക്കാർ എത്തിയത് ഇന്ത്യയിൽനിന്നാണ്. കഴിഞ്ഞവർഷം 11.9 ദശലക്ഷം ഇന്ത്യൻ യാത്രക്കാരാണ് ദുബൈ വിമാനത്താവളം വഴി സഞ്ചരിച്ചത്. 6.3 ദശലക്ഷം യാത്രക്കാരുള്ള സൗദി അറേബ്യയാണ് രണ്ടാം സ്ഥാനത്ത്. ഇന്ത്യയിൽ മുംബൈയിൽനിന്നാണ് കൂടുതൽ യാത്രക്കാരും - 2.3 ദശലക്ഷം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.