Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightU.A.Echevron_rightകു​തി​പ്പി​ന്‍റെ...

കു​തി​പ്പി​ന്‍റെ വ​ർ​ഷം

text_fields
bookmark_border
കു​തി​പ്പി​ന്‍റെ വ​ർ​ഷം
cancel

ക​ഴി​ഞ്ഞ വ​ര്‍ഷ​ങ്ങ​ളെ അ​പേ​ക്ഷി​ച്ച് അ​ജ്മാ​നി​ലെ അ​ടി​സ്ഥാ​ന വി​ക​സ​ന പ്ര​വ​ര്‍ത്ത​ന​ങ്ങ​ള്‍ ഈ ​വ​ര്‍ഷം മി​ക​ച്ച കു​തി​പ്പ് രേ​ഖ​പ്പെ​ടു​ത്തി. 2022ൽ ​അ​ജ്മാ​നി​ലെ അ​ടി​സ്ഥാ​ന വി​ക​സ​ന പ്ര​വ​ര്‍ത്ത​ന​ങ്ങ​ളി​ല്‍ വ​ന്‍ വി​ക​സ​ന പ്ര​വ​ര്‍ത്ത​ന​ങ്ങ​ള്‍ക്ക് സാ​ക്ഷി​യാ​യി. അ​ജ്മാ​ന്‍ ന​ഗ​ര​സ​ഭ ആ​സൂ​ത്ര​ണ വ​കു​പ്പി​ന്‍റെ ആ​ഭി​മു​ഖ്യ​ത്തി​ലാ​ണ് വ​ലി​യ തോ​തി​ലു​ള്ള വി​ക​സ​ന പ്ര​വ​ര്‍ത്ത​ന​ങ്ങ​ള്‍ക്ക് നേ​തൃ​ത്വം ന​ല്‍കു​ന്ന​ത്. മ​റ്റു എ​മി​റേ​റ്റു​ക​ളി​ല്‍ നി​ന്ന് അ​ജ്മാ​നി​ലേ​ക്ക് പ്ര​വേ​ശി​ക്കു​ന്ന പ്ര​ധാ​ന പാ​ത​ക​ളെ​ല്ലാം ന​വീ​ക​രി​ക്കു​ന്ന പ്ര​വൃ​ത്തി​ക​ള്‍ക്ക് തു​ട​ക്കം കു​റി​ച്ചു. ശൈ​ഖ് അ​മ്മാ​ര്‍ സ്ട്രീ​റ്റ്, അ​ല്‍ ഇ​ത്തി​ഹാ​ദ് സ്ട്രീ​റ്റ് എ​ന്നി​വി​ട​ങ്ങ​ളി​ല്‍ റോ​ഡ്‌ വി​ക​സ​ന​ത്തി​ന്‍റെ ഭാ​ഗ​മാ​യി ഗ​താ​ഗ​തം സു​ഗ​മ​മാ​ക്കു​ന്ന​തി​ന് വ​ലി​യ പാ​ല​ങ്ങ​ള​ട​ക്ക​മു​ള്ള സ​ഞ്ചാ​ര മാ​ര്‍ഗ്ഗ​ങ്ങ​ളു​ടെ പ​ണി​ക​ള്‍ ദ്രു​ത​ഗ​തി​യി​ല്‍ പു​രോ​ഗ​മി​ക്കു​ക​യാ​ണ്. അ​ല്‍ ഇ​ത്തി​ഹാ​ദ് റോ​ഡി​ല്‍ ന​ട​ക്കു​ന്ന ന​വീ​ക​ര​ണ പ്ര​വൃ​ത്തി​ക​ള്‍ പൂ​ര്‍ത്തി​യാ​കു​ന്ന​തോ​ടെ എ​മി​റേ​റ്റി​ലെ വ​ലി​യ ഗ​താ​ഗ​ത​ക്കു​രു​ക്കി​ന് ഏ​റെ ശ​മാ​ന​മാ​കും.

7.16 കോ​ടി ദി​ര്‍ഹം ചി​ല​വ​ഴി​ച്ചാ​ണ് ഇ​വി​ടെ വി​ക​സ​ന പ്ര​വ​ര്‍ത്ത​ന​ങ്ങ​ള്‍ ന​ട​ക്കു​ന്ന​ത്. നി​ര്‍മ്മാ​ണ പ്ര​വൃ​ത്തി​ക​ള്‍ പൂ​ര്‍ത്തി​യാ​കു​ന്ന​തോ​ടെ മ​ണി​ക്കൂ​റി​ല്‍ ഏ​ക​ദേ​ശം 16,000 വാ​ഹ​ന​ങ്ങ​ള്‍ക്ക് ക​ട​ന്നു പോ​കാ​ൻ സൗ​ക​ര്യം ഉ​ണ്ടാ​യി​രി​ക്കും. അ​തോ​ടൊ​പ്പം യാ​ത്രാ ദൈ​ര്‍ഘ്യം പ​കു​തി​യാ​യി കു​റ​യു​മെ​ന്നു​മാ​ണ് അ​ജ്മാ​ന്‍ ന​ഗ​ര​സ​ഭ ക​ണ​ക്കാ​ക്കു​ന്ന​ത്. ഈ ​മേ​ഖ​ല​ക​ളി​ലെ അ​ടി​സ്ഥാ​ന വി​ക​സ​ന പ്ര​വൃ​ത്തി​ക​ള്‍ പൂ​ര്‍ത്തി​യാ​കു​ന്ന​തോ​ടെ താ​മ​സ​ക്കാ​രു​ടെ​യും സ​ന്ദ​ര്‍ശ​ക​രു​ടെ​യും വ​ലി​യ ഒ​ഴു​ക്ക് ത​ന്നെ ഉ​ണ്ടാ​കു​മെ​ന്നാ​ണ് ക​ണ​ക്കാ​ക്കു​ന്ന​ത്. അ​ജ്മാ​ന്‍ പൊ​ലീ​സി​ന്‍റെ ആ​ഭി​മു​ഖ്യ​ത്തി​ല്‍ ഒ​രു​ക്കു​ന്ന പ​ഴു​ത​ട​ച്ച സു​ര​ക്ഷാ സം​വി​ധാ​ന​ങ്ങ​ള്‍ താ​മ​സ​ക്കാ​രെ ഏ​റെ ആ​ക​ര്‍ഷി​ക്കു​ന്ന​തി​ന് സ​ഹാ​യ​ക​മാ​ണ്.

പൊ​തു-​സ്വ​കാ​ര്യ മേ​ഖ​ല​ക​ൾ ത​മ്മി​ലെ പ​ങ്കാ​ളി​ത്ത​ത്തി​ലൂ​ടെ സു​പ്ര​ധാ​ന സ​ർ​ക്കാ​ർ പ​ദ്ധ​തി​ക​ൾ​ക്ക് ധ​ന​സ​ഹാ​യം ല​ഭ്യ​മാ​ക്കു​ന്ന പ​ദ്ധ​തി​ക്ക് അ​ജ്മാ​ന്‍ ഭ​ര​ണാ​ധി​കാ​രി അം​ഗീ​കാ​രം ന​ല്‍കി​യ​ത് വ​ന്‍തോ​തി​ലു​ള്ള വി​ക​സ​ന പ്ര​വ​ര്‍ത്ത​ന​ങ്ങ​ള്‍ അ​ര​ങ്ങേ​റു​ന്ന​തി​ന് എ​മി​​​റേ​റ്റി​നെ സാ​ക്ഷി​യാ​ക്കും. എ​മി​റേ​റ്റി​ന്‍റെ സാ​മ്പ​ത്തി​ക​വും സാ​മൂ​ഹി​ക​വു​മാ​യ വി​ക​സ​ന​ത്തി​ന് പി​ന്തു​ണ ന​ൽ​കി​ക്കൊ​ണ്ട് എ​ല്ലാ മേ​ഖ​ല​ക​ളി​ലും ദേ​ശീ​യ, പ്രാ​ദേ​ശി​ക, അ​ന്ത​ർ​ദേ​ശീ​യ നി​ക്ഷേ​പ​ങ്ങ​ൾ ആ​ക​ർ​ഷി​ക്കു​ക എ​ന്ന​താ​ണ് ഇ​ത് മൂ​ലം പ്ര​തീ​ക്ഷി​ക്കു​ന്ന​ത്. ത​ന്ത്ര​പ്ര​ധാ​ന​മാ​യ പ​ദ്ധ​തി​ക​ൾ പൂ​ർ​ണ്ണ​മാ​യി ന​ട​പ്പി​ലാ​ക്കു​ന്ന​തി​നും ഉ​ൽ​പ്പാ​ദ​ന​ക്ഷ​മ​ത വ​ർ​ദ്ധി​പ്പി​ക്കു​ന്ന​തി​നും പ്രാ​ദേ​ശി​ക പൊ​തു സേ​വ​ന​ങ്ങ​ളു​ടെ ഗു​ണ​നി​ല​വാ​രം മെ​ച്ച​പ്പെ​ടു​ത്തു​ന്ന​തി​നും പൊ​തു​ബ​ജ​റ്റി​ലെ സാ​മ്പ​ത്തി​ക ബാ​ധ്യ​ത​ക​ൾ കു​റ​യ്ക്കു​ന്ന​തി​നും സു​സ്ഥി​ര സ​മ്പ​ദ്‌​വ്യ​വ​സ്ഥ സൃ​ഷ്ടി​ക്കാ​നും ഇ​തു​വ​ഴി ക​ഴി​യു​മെ​ന്നാ​ണ് ക​ണ​ക്കാ​ക്കു​ന്ന​ത്.

റി​യ​ല്‍ എ​സ്റ്റേ​റ്റ് മേ​ഖ​ല​യി​ല്‍ അ​ടു​ത്തി​ടെ രേ​ഖ​പ്പെ​ടു​ത്തി​യ മി​ക​ച്ച നേ​ട്ടം അ​ജ്മാ​നി​ലെ നി​ര്‍മ്മാ​ണ മേ​ഖ​ല​ക്കും വ​ലി​യ ക​രു​ത്ത് ന​ല്‍കു​ന്നു​ണ്ട്. നി​ര​വ​ധി വ​ന്‍കി​ട നി​ക്ഷേ​പ​ക​രാ​ണ് അ​ജ്മാ​നി​ലെ നി​ര്‍മ്മാ​ണ മേ​ഖ​ല​യി​ല്‍ ത​ങ്ങ​ളു​ടെ സാ​ന്നി​ധ്യം ഉ​റ​പ്പി​ക്കാ​ന്‍ ഇ​പ്പോ​ള്‍ മു​ന്നോ​ട്ട് വ​രു​ന്ന​ത്. നി​ര്‍മ്മാ​ണ മേ​ഖ​ല​യി​ല്‍ ലൈ​സ​ന്‍സ് നേ​ടു​ന്ന​വ​രു​ടെ എ​ണ്ണ​ത്തി​ലും മി​ക​ച്ച മു​ന്നേ​റ്റ​മാ​ണ് ക​ണ്ടു​വ​രു​ന്ന​ത്. നി​ക്ഷേ​പ​ക​ര്‍ക്ക് മി​ക​ച്ച നേ​ട്ടം ന​ല്‍കു​ന്ന മേ​ഖ​ല​യാ​യി അ​ജ്മാ​നി​ലെ റി​യ​ല്‍ എ​സ്റ്റേ​റ്റ് മേ​ഖ​ല വ​ള​രു​ന്ന​ത് നി​ര്‍മ്മാ​ണ മേ​ഖ​ല​ക്കും ഏ​റെ ആ​ശ്വാ​സം പ​ക​രു​ന്ന​താ​യാ​ണ് വി​ല​യി​രു​ത്ത​ൽ. നി​ര്‍മ്മാ​ണ മേ​ഖ​ല​യി​ലെ ഈ ​കു​തി​പ്പ് വി​ദേ​ശ നി​ക്ഷേ​പ​ക​ര​ട​ക്ക​മു​ള്ള​വ​രെ കൂ​ടു​ത​ലാ​യി ഈ ​മേ​ഖ​ല​യി​ലേ​ക്ക് ആ​ക​ര്‍ഷി​ക്കു​ന്ന​തി​ന് ഇ​ട​യാ​ക്കു​ന്നു​ണ്ട്. അ​ഗ്നി ശ​മ​ന വി​ഭാ​ഗ​ത്തി​ന്‍റെ ആ​ഭി​മു​ഖ്യ​ത്തി​ല്‍ ന​ട​ക്കു​ന്ന സു​ര​ക്ഷാ ക്യാ​മ്പ​യി​നു​ക​ള്‍ ഫ​ല​പ്ര​ദ​മാ​കു​ന്ന​തി​നാ​ല്‍ തീ​പി​ടു​ത്തം മൂ​ല​മു​ള്ള നാ​ശ​ന​ഷ്ട​ങ്ങ​ള്‍ ഏ​താ​നും വ​ര്‍ഷ​ങ്ങ​ളാ​യി വ​ലി​യ തോ​തി​ലു​ള്ള കു​റ​വാ​ണ് രേ​ഖ​പ്പെ​ടു​ത്തി​യി​രി​ക്കു​ന്ന​ത്.

താ​മ​സ​ക്കാ​ര്‍ക്ക് ഏ​റെ ഫ​ല​പ്ര​ദ​മാ​യ രീ​തി​യി​ല്‍ വി​വി​ധ മേ​ഖ​ല​ക​ളി​ലാ​യി 15ഓ​ളം വി​നോ​ദ ഉ​ദ്യാ​ന​ങ്ങ​ളാ​ണ് ന​ഗ​ര​സ​ഭ​യു​ടെ മേ​ല്‍നോ​ട്ട​ത്തി​ല്‍ ഈ​യി​ടെ പൂ​ര്‍ത്തീ​ക​രി​ച്ച​ത്. അ​ജ്മാ​നി​ലെ അ​ടി​സ്ഥാ​ന വി​ക​സ​ന മേ​ഖ​ല​യി​ലെ പു​രോ​ഗ​തി റി​യ​ല്‍ എ​സ്റ്റേ​റ്റ് മേ​ഖ​ല​ക്ക് പു​ത്ത​നു​ണ​ര്‍വ്വാ​ണ് ന​ല്‍കി​യ​ത്. 292 കോ​ടി ദി​ർ​ഹ​ത്തി​ന്‍റെ മു​ല്യ​മു​ള്ള ബ​ജ​റ്റി​നാ​ണ് അ​ജ്മാ​ന്‍ ഭ​ര​ണാ​ധി​കാ​രി​യാ​യ ശൈ​ഖ് ഹു​മൈ​ദ് ബി​ന്‍ റാ​ഷി​ദ് അ​ല്‍ നു​ഐ​മി ഈ ​വ​ര്‍ഷം അം​ഗീ​കാ​രം ന​ല്‍കി​യ​ത്. എ​മി​റേ​റ്റി​ന്‍റെ ച​രി​ത്ര​ത്തി​ലെ ഏ​റ്റ​വും വ​ലി​യ ബ​ജ​റ്റാ​യി ക​ണ​ക്കാ​ക്ക​പ്പെ​ടു​ന്ന ഈ ​ബ​ജ​റ്റ് ക​ഴി​ഞ്ഞ വ​ർ​ഷ​ത്തെ അ​പേ​ക്ഷി​ച്ച് 21 ശ​ത​മാ​നം വ​ർ​ദ്ധ​ന​വ് രേ​ഖ​പ്പെ​ടു​ത്തു​ന്നു​ണ്ട്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:developmentAjman 2022- infrastructure
News Summary - Ajman 2022 developments
Next Story