അജ്മാന് അബ്രകള്‍ ഇനി എ.ഐ കാമറ നിരീക്ഷണത്തില്‍
text_fieldsഅജ്മാൻ: അജ്മാൻ ട്രാൻസ്പോർട്ട് അതോറിറ്റിയുടെ ഗതാഗത മാർഗങ്ങളിലൊന്നായ കടൽ ഗതാഗതത്തിനും വിപുലമായ നിരീക്ഷണ കാമറകൾ സ്ഥാപിക്കുന്നതിനുമുള്ള പദ്ധതി നടപ്പാക്കുന്നു. ഉപഭോക്താക്കള്‍ക്ക് കൂടുതല്‍ മെച്ചപ്പെട്ട സൗകര്യവും സുരക്ഷയും ഒരുക്കുകയെന്ന ലക്ഷ്യത്തോടെയാണ് പദ്ധതി നടപ്പിലാക്കുന്നത്. അൽസഫിയ സ്റ്റേഷൻ, അൽ റാഷിദിയ സ്റ്റേഷൻ, അൽ സവ്റ സ്റ്റേഷൻ, മറീന സ്റ്റേഷൻ എന്നിങ്ങനെ നാല് പ്രധാന സ്റ്റേഷനുകൾക്കിടയിലാണ് അബ്ര യാത്രക്കാരെ എത്തിക്കുന്നത്.
അബ്രയുടെ പാതകൾ ട്രാക്ക് ചെയ്യാനുള്ള ജി.പി.എസ് സംവിധാനമാണ് നിലവിലുള്ളത്. ഏറ്റവും ഉയർന്ന അംഗീകൃത നിലവാരത്തിൽ സേവനങ്ങൾ നവീകരിക്കാൻ അതോറിറ്റി ആർട്ടിഫിഷ്യൽ ഇന്റലിജൻസ് സംവിധാനം ഒരുക്കുകയാണ്. എ.ഐ കാമറകള്‍ സ്ഥാപിക്കുന്നതോടെ മെച്ചപ്പെട്ട നിയന്ത്രണം, തത്സമയ സംപ്രേക്ഷണം, രാത്രി കാഴ്ചക്ക് പുറമേ ആവശ്യമെങ്കിൽ റെക്കോർഡിങ്ങുകൾ റഫർ ചെയ്യാനുള്ള സൗകര്യവും സാധ്യമാകും.
നഷ്ടപ്പെട്ട വസ്തുക്കൾ കണ്ടെത്താനും അവയുടെ ഉടമകൾക്ക് തിരികെ നൽകുന്നതിനും ഈ കാമറ സംവിധാനം വഴി സഹായകമാകും. അബ്രയിൽ ഗതാഗതത്തിനായി മസാര്‍ കാർഡിന്റെ ഉപയോഗം സജീവമാക്കി പുതിയ പേമെന്റ് രീതികളും ചേർത്തിട്ടുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.