അജ്മാൻ അൽ മുറബ്ബ കലാമേളക്ക് തുടക്കം
text_fieldsഅജ്മാന്: കലാകാരന്മാരുടെ കഴിവുകള്‍ പ്രദര്‍ശിപ്പിക്കാൻ അവസരം നല്‍കുന്ന വേദിയായ അജ്മാൻ അൽ മുറബ്ബ കലാമേളക്ക് തുടക്കമായി.
അജ്മാന് പൈതൃക നഗരിയില്‍ വ്യാഴാഴ്ച വൈകീട്ട് കിരീടാവകാശി ശൈഖ് അമ്മാര്‍ ബിന്‍ ഹുമൈദ് അല്‍ നുഐമി മേള ഉദ്ഘാടനം ചെയ്തു. 'നാളയെ വിഭാവനം ചെയ്യാന്‍ ഇന്നലെയില്‍നിന്ന് പ്രചോദനം കൊള്ളുക'എന്ന തലക്കെട്ടില്‍ അജ്മാന് വിനോദസഞ്ചാര വകുപ്പിെൻറ ആഭിമുഖ്യത്തിലാണ് മേള. ഒക്ടോബർ 28 മുതൽ നവംബർ 6 വരെ നീളുന്ന മേളയില്‍ കച്ചേരികൾ, ഫാഷൻ ഷോകൾ, പ്രഭാഷണങ്ങള്‍, വായനകൾ, സിനിമകൾ എന്നിവ അരങ്ങേറും.
ഉദ്ഘാടന ശേഷം കിരീടാവകാശി മേളയിലെ പ്രദര്‍ശനങ്ങള്‍ സന്ദര്‍ശിച്ചു.
കലയുടെ മൂല്യങ്ങൾ പ്രോത്സാഹിപ്പിക്കുക, പൈതൃകത്തിൽ ശ്രദ്ധ ചെലുത്തുക, അന്തസ്സത്തയുടെ മൂല്യം ഉയർത്തുക, സർഗാത്മക കലാ സാംസ്കാരിക മേഖലകൾ പ്രോത്സാഹിപ്പിക്കുന്നതിലൂടെ ആഭ്യന്തര ടൂറിസം ശക്തിപ്പെടുത്തുക എന്നിവയാണ് മേളയുടെ പ്രധാന ലക്ഷ്യമെന്ന് അജ്മാന് വിനോദസഞ്ചാര വകുപ്പ് ചെയർമാൻ ശൈഖ് അബ്ദുൽ അസീസ് ബിൻ ഹുമൈദ് അൽ നുഐമി പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.