അജ്മാന്‍ അല്‍ സലാം മെഡിക്കല്‍ സെൻറര്‍ ഉടമ ഡോ. സയ്യിദ് മുഹമ്മദ് നിര്യാതനായി
text_fieldsഅജ്മാന്‍: അജ്മാനിലെ അല്‍ സലാം മെഡിക്കല്‍ സെൻറര്‍ ഉടമ കാസര്‍കോട് ബണ്ടിച്ചാല്‍ സ്വദേശി ഡോ. സയ്യിദ് മുഹമ്മദ് (78) നിര്യാതനായി. ഹൃദയസ്തംഭനമാണ് മരണകാരണം. 1975ല്‍ യു.എ.ഇയിലെത്തിയ ഡോക്ടര്‍ 1986 വരെ ദുബൈ ഇറാനിയന്‍ ആശുപത്രിയില്‍ പ്രവര്‍ത്തിച്ചിരുന്നു. ശേഷം അജ്മാനിലെ ലുലു സെൻററിന് സമീപം ആരംഭിച്ച അല്‍ സലാം മെഡിക്കല്‍ സെൻററിലേക്ക് മാറുകയായിരുന്നു.
അജ്മാനിലെ അല്‍ വഫ ഫാര്‍മസി മാനേജര്‍ ജുബൈരിയാണ് ഭാര്യ. മക്കൾ: ഡോ. സുമേറ (അല്‍ സലാം മെഡിക്കല്‍ സെൻറര്‍), സയ്യിദ് ഫയാസ് (ആസ്ട്രേലിയ), ഡോ. ഷമീന സയ്യിദ് (ഖത്തര്‍). മരുമക്കൾ: ഡോ. ശംവീല്‍ (അല്‍ സലാം മെഡിക്കല്‍ സെൻറര്‍), ഡോ. സാഹിര്‍ ഉമ്മര്‍ (ഖത്തര്‍), നൈല സലിം (ആസ്ട്രേലിയ). കോഴിക്കോട് മിംസ് ഡയറക്ടര്‍ ആയിരുന്നു. അജ്മാനിലെ ഇത്തിഹാദ് മെഡിക്കല്‍ സെൻറര്‍, അല്‍ വഫ ഫാര്‍മസി, ഷാര്‍ജയിലെ ആല്‍ഫ മെഡിക്കല്‍ സെൻറര്‍ എന്നിവയുടെ ഉടമസ്ഥരില്‍ ഒരാളാണ്. അജ്മാന്‍ ഇന്ത്യൻ അസോസിയേഷൻ ലൈഫ് അംഗമായിരുന്നു. തുടര്‍ നടപടികള്‍ പൂര്‍ത്തീകരിച്ച ശേഷം ഖബറടക്കം വ്യാഴാഴ്ച വൈകീട്ട് അജ്മാനിലെ ഖബർസ്ഥാനില്‍ നടക്കുമെന്ന് ബന്ധുകള്‍ അറിയിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.