വര്‍ഷാദ്യ പകുതിയില്‍ അജ്മാന് ബാങ്കിന് മികച്ച ലാഭം
text_fieldsഅജ്മാന്: ഈ വർഷം ആദ്യ പകുതിയില്‍ മികച്ച ലാഭം കൈവരിച്ച് അജ്മാൻ ബാങ്ക്. 21.6 കാടി അറ്റ ലാഭമാണ് ബാങ്ക് ആദ്യ പകുതിയിൽ നേടിയത്. 111 ശതമാനമാണ് ലാഭ വർധന. ഈ വർഷം രണ്ടാം പാദത്തിൽ ബാങ്ക് 10.8 കോടി ദിർഹം ലാഭം നേടിയിരുന്നു. 2023ന്റെ ആദ്യ പകുതിയിലെ 72.9 കോടി ദിർഹവുമായി താരതമ്യപ്പെടുത്തുമ്പോൾ ശരീഅത്ത് നിയമം അനുസരിച്ചുള്ള ബാങ്കിന്റെ മൊത്തം പ്രവർത്തന വരുമാനത്തിൽ 12 ശതമാനം വർധനയുമായി 81.3 കോടി ദിർഹമായി ഉയർന്നിട്ടുണ്ട്. ഉപഭോക്തൃ നിക്ഷേപം 2002 കോടി ദിർഹം, ഇക്വിറ്റി 290 കോടി ദിർഹം എന്നിവയാല്‍ മികച്ച നേട്ടത്തിലാണ് ബാങ്ക്.
അജ്മാൻ ബാങ്കിന്റെ നിഷ്ക്രിയ ആസ്തി അനുപാതം 2024ലെ ഒന്നാം പാദത്തിലെ 14.7 ശതമാനത്തിൽ നിന്ന് രണ്ടാം പാദത്തില്‍ 10.9 ശതമാനമായി കുറഞ്ഞു. അജ്മാൻ ബാങ്കിന്റെ ആദ്യ പകുതിയിലെ സാമ്പത്തിക പ്രകടനം ഞങ്ങളുടെ തന്ത്രപരമായ സംരംഭങ്ങളുടെ വിജയവും യു.എ.ഇയുടെ സാമ്പത്തിക ഭൂപ്രകൃതിയുടെ ശക്തിയും കാണിക്കുന്നതായി ബാങ്ക് ഡയറക്ടർ ബോർഡ് യോഗത്തിൽ അധ്യക്ഷത വഹിച്ച അജ്മാൻ കിരീടാവകാശിയും അജ്മാൻ ബാങ്ക് ചെയർമാനുമായ ശൈഖ് അമ്മാർ ബിൻ ഹുമൈദ് അൽ നുഐമി പറഞ്ഞു. എല്ലാ പ്രധാന ബിസിനസുകളിലും ഗണ്യമായ വരുമാന വളർച്ചയോടെ മികച്ച നേട്ടം കൈവരിക്കാന്‍ കഴിഞ്ഞതായി അജ്മാൻ ബാങ്ക് സി.ഇ.ഒ മുസ്തഫ അൽ ഖൽഫാവി പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.