ഭാവവും രൂപവും മാറി അജ്മാന് ഹീലിയോ പാര്‍ക്ക്
text_fieldsഅജ്മാനിലെ ഏറ്റവും വലിയ പാര്‍ക്കുകളില്‍ ഒന്നായ അല്‍ ഹീലിയോ പാര്‍ക്ക് പുതിയ രൂപത്തിലും ഭാവത്തിലും മാറ്റങ്ങള്‍ക്ക് വിധേയമാകുന്നു. അജ്മാന് നഗരസഭ ആസൂത്രണ വകുപ്പിന്റെ ആഭിമുഖ്യത്തില്‍ ഒമ്പത് ദശലക്ഷം ദിര്‍ഹം ചിലവില്‍ വലിയ വികസന പ്രവര്‍ത്തനങ്ങളാണ് ഇവിടെ പുരോഗമിക്കുന്നത്. 60,000 ചതുരശ്ര മീറ്റർ വിസ്തീർണ്ണത്തില്‍ പുതിയ പദ്ധതികളാണ് നഗരസഭ ആസൂത്രണം ചെയ്യുന്നത്. എമിറേറ്റിലെ എല്ലാ മേഖലകളെയും ഉൾക്കൊള്ളുന്ന വ്യക്തവും സമഗ്രവും സംയോജിതവുമായ ഒരു പദ്ധതി സ്വീകരിക്കുകയും നിലവിലെ ജനസംഖ്യാ വര്ധനവിനുംഅനുസൃതമായി സുപ്രധാന മേഖലകളിൽ ഹരിതവല്‍ക്കരണ പദ്ധതികൾ ആരംഭിക്കാനും പദ്ധതിയുണ്ട്. ഇതുമായി ബന്ധപ്പെട്ട് കഴിഞ്ഞ കാലയളവില്‍ ഒരു കമ്മ്യൂണിറ്റി മീറ്റിങ് സംഘടിപ്പിക്കുകയും ആളുകളില്‍ നിന്നും ആവശ്യമായ നിര്‍ദേശങ്ങള്‍ സ്വീകരിക്കുകയും ചെയ്തതിന്റെ അടിസ്ഥാനത്തിലാണ് പുതിയ വികസന പ്രവൃത്തികള്‍ നടപ്പിലാക്കുന്നത്.
1,100 മീറ്റർ ജോഗിങ് ട്രാക്ക്, പാതകൾ, സെഷനുകൾ, കാറുകൾക്കായി ഒന്നിലധികം പാർക്കിങ് ഇടങ്ങൾ, സോളാര്‍ ലൈറ്റിങ് സംവിധാനം എന്നിവ ഉൾപ്പെടുന്ന ഒരു പൊതു പാർക്ക് സ്ഥാപിക്കുന്നതിനുള്ള ജോലികൾ ഇപ്പോൾ നടന്നുകൊണ്ടിരിക്കുകയാണ്. എല്ലാ മേഖലകളിലും സുസ്ഥിരത ഉറപ്പാക്കാനാണ് വകുപ്പ് ശ്രമിക്കുന്നത്.
ആരോഗ്യ സേവനങ്ങൾക്കുള്ള കെട്ടിടം, കുട്ടികൾക്കുള്ള ഗെയിമുകൾ, വാട്ടർ തടാകം, സ്ത്രീകൾക്കും പുരുഷന്മാർക്കും ടോയ്ലറ്റുകൾ, സമൂഹത്തിലെ എല്ലാ വിഭാഗങ്ങളുടെയും ഗ്രൂപ്പുകളുടെയും ആവശ്യങ്ങൾ നിറവേറ്റുന്ന മറ്റ് ആകർഷകമായ സേവനങ്ങൾ എന്നിവ പാർക്കിൽ ഉൾപ്പെടുത്തുന്നുണ്ട്. പദ്ധതിയുടെ നടത്തിപ്പ് രണ്ട് ഘട്ടങ്ങളിലായി നടക്കുമെന്ന് അധികൃതര്‍ വ്യക്തമാക്കി. ആദ്യത്തേത് നടപ്പ് വർഷം 2023 ഡിസംബറിൽ അവസാനിക്കും, രണ്ടാമത്തേത് 2024 ല്‍ തുടരും.heelio park1
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.