ശിവഗിരി തീർഥാടന സംഗമം: റാസല്‍ഖൈമയില്‍ പ്രചാരണം
text_fieldsയു.എ.ഇ ശിവഗിരി തീർഥാടന സംഗമ പ്രചാരണാര്ഥമിറക്കിയ ബ്രോഷര്‍ പ്രകാശനം റാക് യൂനിയന്‍ സെക്രട്ടറി സുഭാഷ് സുരേന്ദ്രന് അമ്പലപ്പുഴ ശ്രീകുമാറിന് നല്കി നിര്‍വഹിക്കുന്നു
റാസല്‍ഖൈമ: ഫെബ്രുവരി ഒമ്പതിന് അജ്മാന് ഇന്ത്യന്‍ അസോസിയേഷനില്‍ നടക്കുന്ന യു.എ.ഇ ശിവഗിരി തീർഥാടന സംഗമ പ്രചാരണവുമായി റാക് എസ്.എന്‍.ഡി.പി യൂനിയന്‍. തീര്‍ഥാടനത്തോടനുബന്ധിച്ച് യു.എ.ഇ തലത്തില്‍ നടന്നുവരുന്ന ഗുരുദേവ കൃതികളുടെ ആലപാനമത്സരം റാസല്‍ഖൈമയില്‍ നടന്നു. ഇന്ത്യന്‍ സ്പൈസ് റസ്റ്റാറന്റില്‍ നടന്ന മത്സരത്തില്‍ സ്ത്രീകളും കുട്ടികളുമുള്‍പ്പെടെയുള്ളവര്‍ പങ്കാളികളായി.
തീർഥാടന സംഗമ പ്രചാരണാര്‍ഥം ഇറക്കിയ ബ്രോഷർ പ്രകാശനം റാക് യൂനിയന്‍ സെക്രട്ടറി സുഭാഷ് സുരേന്ദ്രന് അമ്പലപ്പുഴ ശ്രീകുമാറിന് നല്കി നിര്‍വഹിച്ചു. യൂനിയന്‍ പ്രസിഡന്റ് അനില്‍ വിദ്യാധരന്, വൈസ് പ്രസിഡന്റ് രാജന് പുല്ലിത്തടത്തില്‍, കൗണ്‍സിലര്‍ സുദര്ശനന്, താരിക് തമ്പി, വനിത സെക്രട്ടറി ജ്യോതി രാജന്, പ്രസിഡന്റ് ഷീല രാജീവന്, വൈസ് പ്രസി. ഷൈനി സന്തോഷ്, ബാലവേദി കോഓഡിനേറ്റര്‍ വിജി സുഭാഷ് എന്നിവര്‍ നേതൃത്വം നല്കി.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.