അജ്മാനില്‍ ഇഫ്താർ ടെൻറ് അനുമതിക്ക് ഇ-സംവിധാനം
text_fieldsഅജ്മാന്: എമിറേറ്റിൽ ഇഫ്താർ ടെൻറുകൾക്ക് പെർമിറ്റ് നൽകുന്നതിന് ഇലക്ട്രോണിക് സംവിധാനം ആരംഭിക്കുന്നു. അജ്മാനിലെ ചാരിറ്റബിൾ വർക്ക് ആൻഡ് എൻഡോവ്മെൻറ് കോഓഡിനേഷൻ കൗൺസിലാണ് ടെൻറുകൾക്ക് പെർമിറ്റ് നൽകുന്നതിന് പുതിയ സംവിധാനം ഒരുക്കാൻ തീരുമാനിച്ചത്.
ബന്ധപ്പെട്ട വകുപ്പുകളുടെയും ബോഡികളുടെയും മാനദണ്ഡങ്ങളും നിർദേശങ്ങളും അനുസരിച്ച് റമദാൻ ടെൻറുകൾ റിസർവ് ചെയ്യുന്നതിനുള്ള സംവിധാനം നിയന്ത്രിക്കുകയാണ് ഇതുവഴി ലക്ഷ്യമിടുന്നത്. അജ്മാൻ കിരീടാവകാശി ശൈഖ് അമ്മാർ ബിൻ ഹുമൈദ് അൽ നുഐമിയുടെ നിർദേശപ്രകാരമാണ് സംവിധാനം ആരംഭിച്ചതെന്ന് ചാരിറ്റബിൾ വർക്ക് ആൻഡ് എൻഡോവ്മെൻറ് കോഓഡിനേഷൻ കൗൺസിൽ സെക്രട്ടറി ജനറൽ മർയം അൽ മമാരി പറഞ്ഞു.
ചാരിറ്റബിൾ സൊസൈറ്റികൾക്കായി സൈറ്റുകൾ തിരഞ്ഞെടുക്കുന്നതിനും റിസർവ് ചെയ്യുന്നതിനുമുള്ള നടപടിക്രമങ്ങൾ സുഗമമാക്കുക, സേവനത്തിനുള്ള സമയപരിധി നിശ്ചയിക്കുക, ചാരിറ്റബിൾ ഓർഗനൈസേഷനുകൾ തമ്മിലെ സേവനത്തിന്റെ നടത്തിപ്പ് സുഗമമാക്കുക എന്നിവയാണ് ഈ സംവിധാനം വഴി ലക്ഷ്യമിടുന്നത്. ജനറൽ അതോറിറ്റി ഫോർ ഇസ്ലാമിക് അഫയേഴ്സ് ആൻഡ് എൻഡോവ്മെൻറ്, മുനിസിപ്പാലിറ്റി ആൻഡ് പ്ലാനിങ് ഡിപ്പാർട്ട്മെൻറ്, ജനറൽ അഡ്മിനിസ്ട്രേഷൻ ഓഫ് സിവിൽ ഡിഫൻസ്, അജ്മാനിലെ യൂനിയൻ ഓഫ് ഇലക്ട്രിസിറ്റി ആൻഡ് വാട്ടർ എന്നീ വകുപ്പുകളുടെ ഏകോപനത്തിലൂടെയാണ് പദ്ധതി നടപ്പിലാക്കുക.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.