അജ്മാൻ കെ.എം.സി.സി നാഷനല്‍ ഡേ ആഘോഷം ഡിസംബറിൽ
text_fieldsഅജ്മാൻ: യു.എ.ഇയുടെ 53ാമത് നാഷനൽ ഡേ ഡിസംബർ ഒന്നിന് അതിവിപുലമായി ആഘോഷിക്കാൻ സംസ്ഥാന കെ.എം.സി.സി പ്രസിഡന്റ് ഫൈസൽ കരീമിന്റെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ തീരുമാനിച്ചു. രണ്ടു മാസം നീളുന്നആഘോഷങ്ങളുടെ ഭാഗമായി അജ്മാനിലെ വിവിധ ജില്ല കമ്മിറ്റികളുടെ കലാ-കായിക മത്സരങ്ങൾ, സാംസ്കാരിക പരിപാടികൾ, രക്തദാന ക്യാമ്പ്, വനിത സംഗമവും പരിപാടികളും സംഘടിപ്പിക്കും. സമാപനം ഡിസംബർ ഒന്നിന് അജ്മാൻ ഉമ്മുൽ മുഅ്മിനീൻ ഓഡിറ്റോറിയത്തിൽ നടക്കും.
മത്സരത്തിലെ വിജയികൾക്ക് 53 ഗ്രാം സ്വർണനാണയങ്ങൾ വിതരണം ചെയ്യും.റസാഖ് വെളിയംകോട്, പി.ടി. മൊയ്തു, റഷീദ് എരമംഗലം, അഷ്റഫ് നീർച്ചാൽ, സലിം വയനാട്, ഹാഷിം കണ്ണൂർ, ഹസ്സൈനാർ കാഞ്ഞങ്ങാട്, സൈനുദ്ദീൻ കണ്ണൂർ, മുഹമ്മദ് എടച്ചേരി, ഷാഫി മറുപനടക്ക, മുസ്തഫ വേങ്ങര, നജീബ് ഗുരുവായൂർ, നൗഷാദ് കല്ലായ് സംസാരിച്ചു. ജന. സെക്രട്ടറി ഇബ്രാഹിം കുട്ടി കിഴിഞ്ഞാൽ സ്വാഗതവും നജ്മുദ്ദീൻ കൊടുവള്ളി നന്ദിയും പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.