അജ്മാന് ലിവ ഈത്തപ്പഴ മേളക്ക് ഇന്ന് തുടക്കം
text_fieldsഅജ്മാന്: അജ്മാന് വിനോദസഞ്ചാര വികസന വകുപ്പിന്റെ ആഭിമുഖ്യത്തില്‍ നടക്കുന്ന എട്ടാമത് ലിവ ഈത്തപ്പഴ, തേന്‍മേള വ്യാഴാഴ്ച ആരംഭിക്കും. ജറഫിലെ എമിറേറ്റ്സ് ഹോസ്പിറ്റാലിറ്റി സെന്ററിലാണ് വ്യാഴാഴ്ച മുതല്‍ ഞായറാഴ്ച വരെ നീണ്ടുനില്‍ക്കുന്ന മേള നടക്കുന്നത്.
കർഷകരെ പിന്തുണക്കുകയും അവരുടെ പ്രാദേശിക ഉൽപന്നങ്ങൾ പ്രദർശിപ്പിക്കുകയും ചെയ്യുന്നതിനാണ് വര്‍ഷംതോറും മേള സംഘടിപ്പിക്കുന്നത്. നാലു ദിവസം നീണ്ടുനില്‍ക്കുന്ന മേളയില്‍ രാജ്യത്തെ കര്‍ഷകര്‍ ഉൽപാദിപ്പിച്ച വ്യത്യസ്ത തരം ഈത്തപ്പഴങ്ങളടക്കം നിരവധി ഇനം ഫലങ്ങളുടെ പ്രദര്‍ശനവും നടക്കും. രാജ്യത്തെ കര്‍ഷകരുടെ ശാക്തീകരണം ലക്ഷ്യംവെച്ചാണ് മേള സംഘടിപ്പിക്കുന്നത്. വൈകീട്ട് നാലിന് ആരംഭിക്കുന്ന മേള രാത്രി പതിനൊന്ന് വരെ നീണ്ടുനില്‍ക്കും.
350ലധികം വിശിഷ്ട വ്യക്തികളുടെ പങ്കാളിത്തത്തിന് ഫെസ്റ്റിവൽ സാക്ഷ്യം വഹിക്കും. വ്യാഴാഴ്ച രാവിലെ 10ന് അജ്മാൻ പൊലീസിന്റെ പരേഡും തുടർന്ന് വാർ ബാൻഡിന്റെ പ്രകടനങ്ങളും അരങ്ങേറും. മേള നടക്കുന്ന നാല് ദിവസങ്ങളിലായി 388,000 ദിർഹത്തിന്റെ വിലയേറിയ സമ്മാനങ്ങൾ ഉൾപ്പെടെ ആവേശകരമായ മത്സരങ്ങൾ സംഘടിപ്പിക്കും. മത്സരങ്ങളുടെ ഓരോ വിഭാഗത്തിലും ആദ്യ മൂന്ന് സ്ഥാനങ്ങൾ നേടുന്നവർക്ക് കാഷ് പ്രൈസുകൾ വിതരണം ചെയ്യും. സമ്മാനങ്ങളുടെ മൂല്യം 7000 ദിർഹം മുതൽ 3000 ദിർഹം വരെയാണ്.
മേളയുടെ പ്രധാന വേദിയിൽ പൊതുജനങ്ങൾക്കുള്ള മത്സരങ്ങളിൽ 5000 ദിർഹത്തിന്റെ വൗച്ചറുകൾ നല്‍കുന്നുണ്ട്. മേളയുടെ നാല് ദിവസങ്ങളിലും നടക്കുന്ന ഈ അവസരം സന്ദര്‍ശകര്‍ക്ക് ഉപയോഗപ്പെടുത്താന്കഴിയും. രാജ്യത്തെ വിവിധ എമിറേറ്റുകളിൽനിന്നുള്ളവര്ക്ക് മേളയിലെ മത്സരപരിപാടികളുടെ ഭാഗമാകാനും മത്സരത്തില്‍ പങ്കെടുക്കാനും കഴിയും. ദിവസവും രാവിലെ 11 മുതൽ രാത്രി 10വരെ നടക്കുന്ന മേള സന്ദര്‍ശിക്കുന്നതിന് പ്രവേശനം സൗജന്യമാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.