പിറന്ന നാടിന് പിറന്നാൾ സമ്മാനവുമായി അജ്‌മാൻ മലയാളം മിഷൻ
text_fieldsഅജ്‌മാൻ: പിറന്ന നാടിെൻറ പിറന്നാൾ മധുരം നുകർന്ന് പ്രവാസമണ്ണിലും കേരളപ്പിറവി ആഘോഷം. അജ്‌മാൻ മലയാളം മിഷൻ നേതൃത്വത്തിൽ വിവിധ കലാപരിപാടികൾ സംഘടിപ്പിച്ചു.കോവിഡ് നിയന്ത്രണം തുടരുന്നതിനാൽ ഓൺലൈൻ പ്ലാറ്റ്‌ഫോമിലൂടെയായിരുന്നു ചടങ്ങുകൾ. അവതാരകൻ മിഥുൻ രമേശ് ഉദ്ഘാടനം ചെയ്തു. മലയാളം മിഷൻ യു.എ.ഇ ചീഫ് കോഓഡിനേറ്റർ കെ.എൽ. ഗോപി അധ്യക്ഷത വഹിച്ചു. മിഷൻ ഡയറക്ടർ പ്രഫ. സുജ സൂസൻ ജോർജ്, ഗോൾഡ് 101.3 എഫ്.എം ന്യൂസ് എഡിറ്റർ തൻസി ഹാഷിർ എന്നിവർ മുഖ്യാതിഥികളായിരുന്നു. ഷറീന ബഷീർ ആമുഖാവതരണം നടത്തി.
മലയാളം മിഷൻ അജ്‌മാൻ മേഖല കോഓഡിനേറ്റർ ജാസിം മുഹമ്മദ് സ്വാഗതവും മേഖല കമ്മിറ്റിയംഗം പ്രസി മുഹമ്മദ് നന്ദിയും പറഞ്ഞു.തുടർന്ന് മലയാളം മിഷൻ പഠിതാക്കളുടെ കവിതാലാപനം, നാടൻപാട്ട്, നാടോടിനൃത്തം, സിനിമാറ്റിക് ഡാൻസ്, ക്ലാസിക്കൽ ഡാൻസ് തുടങ്ങിയവ അരങ്ങേറി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.