അജ്മാന് മസര്‍ കാര്‍ഡ് ഇനി പുതിയ രൂപത്തില്‍
text_fieldsഅജ്മാന്: അജ്മാന് എമിറേറ്റിലെ പൊതുഗതാഗതത്തിന് പണമടക്കാൻ ഉപയോഗിക്കുന്ന മസര്‍ കാര്‍ഡ് പുതിയ രൂപത്തില്‍. അജ്മാൻ പബ്ലിക് ട്രാൻസ്പോർട്ട് അതോറിറ്റിയാണ് മസര്‍ കാര്‍ഡ് കൂടുതല്‍ ആകര്‍ഷകമായ രൂപത്തില്‍ പുറത്തിറക്കിയത്. പുതിയ മസർ കാർഡില്‍ ഇത് എങ്ങനെ ടോപ് അപ് ചെയ്യാമെന്നതിനെക്കുറിച്ച് വ്യക്തമായ നിർദേശം നല്‍കുന്നുണ്ട്.
സേവനം മെച്ചപ്പെടുത്തുന്നതിനും ബദൽ പേമെൻറ് രീതികൾ ഉപയോഗപ്പെടുത്താന്‍ കൂടുതൽ ആളുകളെ പ്രോത്സാഹിപ്പിക്കുന്നതിനും ലക്ഷ്യമിട്ടാണ് സംവിധാനം ഒരുക്കിയിരിക്കുന്നത്. യാത്രക്കാർക്ക് ഇനി ബസ് ഡ്രൈവറിൽ നിന്ന് പേപ്പർ ടിക്കറ്റിനായി കാത്തിരിക്കേണ്ടതില്ല. പകരം ബസിൽ സ്ഥാപിച്ചിരിക്കുന്ന കാർഡ് റീഡറിന് സമീപം മസര്‍ കാര്‍ഡ് കാണിച്ചാല്‍ ഉടൻ ടിക്കറ്റ് ലഭിക്കും.ബസ് സ്റ്റേഷനുകൾ, ബസുകൾ, അജ്മാൻ പബ്ലിക് ട്രാൻസ്പോർട്ട് അതോറിറ്റിയുടെ വെബ്സൈറ്റ് അല്ലെങ്കിൽ സ്മാർട്ട് ആപ് വഴിയും മസര്‍ കാര്‍ഡ് സ്വന്തമാക്കാം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.