Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightU.A.Echevron_rightഅ​ധ്യാ​പ​ക​ർ​ക്കും...

അ​ധ്യാ​പ​ക​ർ​ക്കും ജീ​വ​ന​ക്കാ​ര്‍ക്കും :കോ​വി​ഡ് പ​രി​ശോ​ധ​ന സൗ​ക​ര്യ​മൊ​രു​ക്കി അ​ജ്മാ​ൻ മെ​ഡി​ക്ക​ൽ ഡി​സ്ട്രി​ക്​​ട്​

text_fields
bookmark_border
അ​ധ്യാ​പ​ക​ർ​ക്കും ജീ​വ​ന​ക്കാ​ര്‍ക്കും :കോ​വി​ഡ് പ​രി​ശോ​ധ​ന സൗ​ക​ര്യ​മൊ​രു​ക്കി അ​ജ്മാ​ൻ മെ​ഡി​ക്ക​ൽ ഡി​സ്ട്രി​ക്​​ട്​
cancel
camera_alt

ഹ​മ​ദ് ത​ര്യം അ​ൽ ഷം​സി

അ​ജ്മാ​ന്‍: അ​ധ്യാ​പ​ക​ർ​ക്കും സ്കൂ​ള്‍ അ​ധി​കൃ​ത​ര്‍ക്കും സൗ​ജ​ന്യ കോ​വി​ഡ് പ​രി​ശോ​ധ​ന​യൊ​രു​ക്കി അ​ജ്മാ​ൻ മെ​ഡി​ക്ക​ൽ ഡി​സ്ട്രി​ക്​​ട്. കോ​വി​ഡ് വ്യാ​പ​ന ആ​ശ​ങ്ക നീ​ങ്ങി​യ​തോ​ടെ പ​രി​മി​ത​മാ​യ തോ​തി​ല്‍ സ്കൂ​ളു​ക​ള്‍ തു​റ​ക്കാ​നു​ള്ള​തി​​ന്​ മു​ന്നോ​ടി​യാ​യാ​ണ് ഈ ​നീ​ക്ക​മെ​ന്ന് വി​ല​യി​രു​ത്തു​ന്നു.

വി​ദ്യാ​ർ​ഥി​ക​ൾ​ക്ക് സു​ര​ക്ഷി​ത​മാ​യ അ​ന്ത​രീ​ക്ഷം പ്ര​ദാ​നം ചെ​യ്യു​ന്ന​തി​നും കോ​വി​ഡി​നെ നേ​രി​ടു​ന്ന​തി​നാ​വ​ശ്യ​മാ​യ മു​ൻ​ക​രു​ത​ലു​ക​ൾ സ്വീ​ക​രി​ക്കു​ന്ന​തി​നു​മാ​യാ​ണ് പ​രി​ശോ​ധ​ന ആ​രം​ഭി​ക്കു​ന്ന​തെ​ന്ന് അ​ജ്മാ​ൻ മെ​ഡി​ക്ക​ൽ ഡി​സ്ട്രി​ക്​​ട്​ വ്യ​ക്ത​മാ​ക്കി. അ​ജ്മാ​നി​ലെ ഉ​ന്ന​ത വി​ദ്യാ​ഭ്യാ​സ​ത്തി​നു​പു​റ​മെ എ​ല്ലാ പൊ​തു, സ്വ​കാ​ര്യ സ്കൂ​ളു​ക​ളു​ടെ​യും അ​ഡ്മി​നി​സ്ട്രേ​റ്റി​വ്, ടീ​ച്ചി​ങ്​ ബോ​ഡി​ക​ള്‍ക്കും പ​രി​ശോ​ധ​ന സൗ​ക​ര്യം ഒ​രു​ക്കു​ന്ന​താ​യി അ​ജ്മാ​ൻ മെ​ഡി​ക്ക​ൽ ഡി​സ്ട്രി​ക്​​ട്​ ഡ​യ​റ​ക്ട​ർ ഹ​മ​ദ് ത​ര്യം അ​ൽ ഷം​സി പ​റ​ഞ്ഞു.

അ​ജ്‌​മാ​ൻ മെ​ഡി​ക്ക​ൽ ഡി​സ്ട്രി​ക്​​ട്, പ്രി​വ​ൻ​റി​വ് മെ​ഡി​സി​ൻ ഡി​പ്പാ​ർ​ട്​​മെൻറ് വ​ഴി ആ​ദ്യ​ഘ​ട്ടം ഉ​ട​ൻ ന​ട​പ്പി​ലാ​ക്കും.അ​ജ്മാ​ന്‍ ഹ​മീ​ദി​യ​യി​ലു​ള്ള അ​ല്‍ മു​ത്വ​ഹി​ദ് (ശൈ​ഖ് ഖ​ലീ​ഫ) ഹാ​ളി​ലും അ​ജ്മാ​നി​ലെ മ​നാ​മ​യി​ലു​ള്ള ഹെ​ല്‍ത്ത് സെൻറ​റി​ലു​മാ​ണ് പ​രി​ശോ​ധ​ന​ക​ള്‍ സം​ഘ​ടി​പ്പി​ച്ചി​രി​ക്കു​ന്ന​ത്. ശ​നി മു​ത​ല്‍ വ്യാ​ഴം വ​രെ​യു​ള്ള ദി​വ​സ​ങ്ങ​ളി​ല്‍ രാ​വി​ലെ ഒ​മ്പ​ത് മു​ത​ൽ വൈ​കീ​ട്ട്​ അ​ഞ്ചു​വ​രെ​യാ​ണ് പ​രി​ശോ​ധ​ന ന​ട​ക്കു​ക.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:UAE Newsgulf newsajman medical district
Next Story