അജ്മാന് മോട്ടോര്‍ ഫെസ്റ്റിവല്‍ 27ന്
text_fieldsഅജ്മാന്: വാഹന വൈവിധ്യങ്ങളുടെ മേള അജ്മാന് മോട്ടോര്‍ ഫെസ്റ്റിവല്‍ ജനുവരി 27ന് ആരംഭിക്കും. രണ്ട് ദിവസം നീളുന്ന ഫെസ്റ്റിവല്‍ വൈകീട്ട് അഞ്ച് മുതല്‍ രാത്രി പത്ത് വരെയാണ് അരങ്ങേറുക.
സിറ്റി സെന്ററില്‍ നടക്കുന്ന ഫെസ്റ്റിവലില്‍ പരിഷ്കരിച്ച കാറുകളുമായും മോട്ടോർ സൈക്കിളുമായും ബന്ധപ്പെട്ട നിരവധി ഷോകളും വിനോദപരിപാടികളും അരങ്ങേറും.
പഴയതും ക്ലാസിക്കുമായ കാറുകളുടെ അപൂർവ ശേഖരം പ്രദർശിപ്പിക്കുന്ന ഫെസ്റ്റിവൽ വീക്ഷിക്കാന്‍ പൊതുജനങ്ങള്‍ക്ക് അവസരമുണ്ടാകും.
കാർ പ്രേമികൾക്ക് പരസ്പരം പരിചയപ്പെടാനും അനുഭവങ്ങൾ കൈമാറാനും ഫെസ്റ്റിവൽ അതുല്യ വേദിയാകും. കാറുകളുടെ വിശാലവും രസകരവുമായ ലോകം സന്ദർശകരെ പരിചയപ്പെടുത്തുകയും മേഖലയിൽ വിദഗ്ധരായ പ്രാദേശിക, അന്തർദേശീയ കമ്പനികൾക്ക് അവരുടെ ഏറ്റവും പുതിയ ഉൽപന്നങ്ങളും മികച്ച സേവനങ്ങളും അവതരിപ്പിക്കാനും വേദിയൊരുക്കുന്ന ഫെസ്റ്റിവൽ മനോഹര ദൃശ്യവിരുന്നൊരുക്കും. അജ്മാന് വിനോദസഞ്ചാര വികസന വകുപ്പാണ് ഫെസ്റ്റിവല്‍ സംഘടിപ്പിക്കുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.