Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightU.A.Echevron_rightഉപഭോക്തൃ സേവനങ്ങളുടെ...

ഉപഭോക്തൃ സേവനങ്ങളുടെ പ്രദര്‍ശനവുമായി അജ്മാന്‍ നഗരസഭ

text_fields
bookmark_border
ഉപഭോക്തൃ സേവനങ്ങളുടെ പ്രദര്‍ശനവുമായി അജ്മാന്‍ നഗരസഭ
cancel

അ​ജ്മാ​ന്‍: ന​ഗ​ര​സ​ഭ ആ​സൂ​ത്ര​ണ വി​ക​സ​ന വ​കു​പ്പ് ന​ൽ​കു​ന്ന സേ​വ​ന​ങ്ങ​ൾ പ്രോ​ത്സാ​ഹി​പ്പി​ക്കു​ന്ന​ത്​ ല​ക്ഷ്യ​മി​ട്ട് ‘ന​വാ​ഫ​ദ്​’ എ​ന്ന പേ​രി​ല്‍ സം​ഘ​ടി​പ്പി​ക്കു​ന്ന പ്ര​ദ​ര്‍ശ​നം വ്യാ​ഴാ​ഴ്ച ആ​രം​ഭി​ക്കും. ഏ​ഴാ​മ​ത് പ​തി​പ്പ് പ്ര​ദ​ര്‍ശ​നം അ​ജ്മാ​ന്‍ സി​റ്റി സെ​ന്റ​റി​ലാ​ണ്​ ഒ​രു​ക്കു​ന്ന​ത്. അ​ജ്മാ​ന്‍ ന​ഗ​ര​സ​ഭ ആ​സൂ​ത്ര​ണ വ​കു​പ്പ് ചെ​യ​ര്‍മാ​ന്‍ ശൈ​ഖ് റാ​ശി​ദ് ബി​ന്‍ ഹു​മൈ​ദ് അ​ല്‍ നു​ഐ​മി​യു​ടെ ര​ക്ഷാ​ക​ര്‍തൃ​ത്വ​ത്തി​ലാ​ണ് പ്ര​ദ​ര്‍ശ​നം ഒ​രു​ക്കു​ന്ന​ത്.

വി​വി​ധ മേ​ഖ​ല​ക​ളി​ലെ ഉ​പ​ഭോ​ക്താ​ക്ക​ളെ ല​ക്ഷ്യ​മി​ട്ട് ത​യാ​റാ​ക്കി​യ വി​വി​ധ​ത​രം ആ​പ്ലി​ക്കേ​ഷ​നു​ക​ള്‍ പ്ര​ദ​ര്‍ശ​ന​ത്തോ​ട​നു​ബ​ന്ധി​ച്ച് പൊ​തു ജ​ന​ങ്ങ​ള്‍ക്ക് പ​രി​ച​യ​പ്പെ​ടു​ത്തും. രാ​വി​ലെ പ​ത്ത് മു​ത​ല്‍ വൈ​കീ​ട്ട് പ​ത്ത് വ​രെ നീ​ളു​ന്ന പ്ര​ദ​ര്‍ശ​ന​ത്തി​ല്‍ ജ​ന​ങ്ങ​ള്‍ക്ക് സേ​വ​ന​ങ്ങ​ൾ വി​ശ​ദീ​ക​രി​ച്ച് ന​ല്‍കും.

സ​മൂ​ഹ​ത്തി​ലെ എ​ല്ലാ വി​ഭാ​ഗ​ങ്ങ​ളു​മാ​യും നേ​രി​ട്ട് ആ​ശ​യ​വി​നി​മ​യം ന​ട​ത്താ​നും ന​ൽ​കു​ന്ന സേ​വ​ന​ങ്ങ​ളെ​ക്കു​റി​ച്ചു​ള്ള അ​വ​രു​ടെ അ​ഭി​പ്രാ​യ​ങ്ങ​ൾ അ​റി​യാ​നും വി​ക​സ​ന നി​ർ​ദേ​ശ​ങ്ങ​ളെ​ക്കു​റി​ച്ച് പ​ഠി​ക്കാ​നും അ​ന്വേ​ഷ​ണ​ങ്ങ​ൾ​ക്ക് ഉ​ത്ത​രം ല​ഭി​ക്കാ​നും പ്ര​ദ​ര്‍ശ​ന​ത്തി​ല്‍ അ​വ​സ​ര​മു​ണ്ടാ​കു​മെ​ന്ന് ക​മ്യൂ​ണി​ക്കേ​ഷ​ൻ​സ് ആ​ൻ​ഡ് ക​മ്യൂ​ണി​റ്റി ഡി​പ്പാ​ർ​ട്മെ​ന്റ് ഡ​യ​റ​ക്ട​ർ ഇ​ബ്രാ​ഹിം സ​മ്‌​റ അ​ൽ ഷെ​ഹി പ​റ​ഞ്ഞു. സ​ര്‍ക്കാ​ര്‍ ഓ​ഫി​സു​ക​ള്‍ സ​ന്ദ​ര്‍ശി​ക്കാ​തെ ത​ന്നെ ഉ​പ​ഭോ​ക്താ​ക്ക​ള്‍ക്ക് പ​ര​മാ​വ​ധി സേ​വ​ന​ങ്ങ​ള്‍ ഒ​രു​ക്കു​ക​യെ​ന്ന ല​ക്ഷ്യ​മാ​ണ്‌ നി​റ​വേ​റ്റു​ന്ന​തെ​ന്ന് അ​ജ്മാ​ന്‍ ന​ഗ​ര​സ​ഭ ആ​സൂ​ത്ര​ണ വ​കു​പ്പ് വ്യ​ക്ത​മാ​ക്കി.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:ExhibitionAjman MunicipalityCustomer Services
News Summary - Ajman-Municipality-Exhibition-Customer-Services
Next Story