ഉപേക്ഷിച്ച 1172 വാഹനങ്ങൾ അജ്മാൻ നഗരസഭ പിടിച്ചെടുത്തു
text_fieldsഇത്തരം സംഭവങ്ങള്‍ ശ്രദ്ധയില്‍പെട്ടാല്‍ ടോൾ ഫ്രീ നമ്പറായ 80070ൽ വിളിച്ചറിയിക്കണം
അജ്മാന്: ഈ വര്‍ഷം ആദ്യ പകുതിയില്‍ അജ്മാന് നഗരസഭ 1172 വാഹനങ്ങൾ പിടിച്ചെടുത്തു. എമിറേറ്റിെൻറ വിവിധ പ്രദേശങ്ങളില്‍ ഉപേക്ഷിക്കപ്പെട്ട നിലയില്‍ മാസങ്ങളായി നിർത്തിയിട്ടവയാണിത്. എമിറേറ്റിെൻറ ഭംഗി സംരക്ഷിക്കുന്നതിനും മോശം പ്രവണതകളെ ചെറുക്കുന്നതിനും പ്രത്യേക സംഘത്തെ രൂപവത്കരിക്കുകയും എല്ലാ മേഖലകളിലും ശക്തമായ പരിശോധന കാമ്പയിന്‍ നടത്താനുമാണ് നഗരസഭ ആസൂത്രണ വകുപ്പ് തീരുമാനം.
പരിസര പ്രദേശങ്ങളില്‍ ഇത്തരത്തില്‍ നിര്‍ത്തിയിട്ട വാഹനങ്ങള്‍ക്കുമേല്‍ അധികൃതര്‍ മുന്നറിയിപ്പ് സ്റ്റിക്കര്‍ പതിക്കും. ഏഴു ദിവസത്തെ നിർദിഷ്ട കാലയളവിനുള്ളിൽ നീക്കം ചെയ്യാത്ത വാഹനങ്ങളാണ് അധികൃതര്‍ പിടിച്ചെടുക്കുന്നത്. ഉടമകളെ ബോധിപ്പിക്കുന്നതിന് പിടിച്ചെടുക്കുന്ന വാഹനങ്ങളെക്കുറിച്ച് പത്ര മാധ്യമങ്ങളില്‍ പരസ്യവും നല്‍കുന്നുണ്ട്. ദീർഘകാലത്തേക്ക് കാറുകൾ ഉപേക്ഷിക്കുന്നതിലൂടെ ഉണ്ടാകുന്ന പ്രത്യാഘാതങ്ങളെക്കുറിച്ച് ജനങ്ങളെ ബോധവത്കരിക്കുന്നതടക്കമുള്ള നടപടികളും നഗരസഭ സ്വീകരിക്കാറുണ്ട്.
വാഹനം പൊടിപിടിച്ച് ഉപേക്ഷിക്കപ്പെട്ട നിലയില്‍ കിടക്കുന്നതുമൂലം പരിസരം കുറ്റവാളികളുടെ സങ്കേതമായി മാറാന്‍ ഇടയാക്കുന്നതായി നഗരസഭ ആസൂത്രണ വകുപ്പ് പൊതുജനാരോഗ്യ പരിസ്ഥിതി വിഭാഗം മേധാവി ഖാലിദ് മൊഈന്‍ അല്‍ ഹൊസ്നി പറഞ്ഞു. ഇത്തരത്തില്‍ വാഹനങ്ങള്‍ അലക്ഷ്യമായി ഉപേക്ഷിക്കരുതെന്നും അദ്ദേഹം പറഞ്ഞു. ഇത്തരം സംഭവങ്ങള്‍ ശ്രദ്ധയില്‍പെട്ടാല്‍ ടോൾ ഫ്രീ നമ്പറായ 80070ൽ വിളിച്ച് വിവരമറിയിക്കാന്‍ ശ്രമിക്കണമെന്നും എമിറേറ്റിലെ എല്ലാ പൗരന്മാരോടും താമസക്കാരോടും ഖാലിദ് മൊഈന്‍ അല്‍ ഹൊസ്നി ആവശ്യപ്പെട്ടു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.