നിറങ്ങള്‍ വിതറി അജ്മാന് പെയിന്റ് റണ്‍
text_fieldsനിറപ്പകിട്ടാര്‍ന്ന വിനോദങ്ങള്‍ കൊണ്ട് ധന്യമാകുകയാണ് അജ്മാന്. വിനോദ സഞ്ചാര വികസന വകുപ്പിന്റെ ആഭിമുഖ്യത്തില്‍ സംഘടിപ്പിക്കുന്ന ഏറെ വിത്യസ്തമായ ആഘോഷമാണ് അജ്മാന് പെയിന്റ് റണ്‍. നിറങ്ങള്‍ വാരി വിതറി പങ്കെടുക്കുന്നവരും അന്തരീക്ഷവും നിറപ്പകിട്ട് ചാര്‍ത്തുമ്പോള്‍ ആഘോഷങ്ങളുടെ തെരുവോരങ്ങള്‍ സന്ദര്‍ശകരെ കണ്ണഞ്ചിപ്പിക്കും.
അജ്മാന് മറീനയിലെ മുസൈക് മാര്‍ക്കറ്റിനോടനുബന്ധിച്ചാണ് പെയിന്റ് റണ്ണിന് വേദിയൊരുങ്ങാറുള്ളത്. ഓരോ പതിപ്പിനും ഏറെ പുതുമകള്‍കൊണ്ട് വിത്യസ്തമാകുന്ന അജ്മാന് പെയിന്റ് റണ്ണില്‍ ആയിരങ്ങളാണ് പങ്കെടുക്കാറുള്ളത്. പരിപാടിയില്‍ വിവിധ പ്രയാക്കാരായവര് പങ്കെടുക്കും. രാജ്യത്തെ ജനങ്ങള്‍ക്കിടയില്‍ മെച്ചപ്പെട്ട ആരോഗ്യവും സന്തോഷവും വർധിപ്പിക്കുവാന്‍ ലക്ഷ്യമിട്ടാണ് ഈ പരിപാടി സംഘടിപ്പിക്കുന്നത്. കിലോമീറ്ററുകള്‍ ദൂരം താണ്ടി നടക്കുന്ന പരിപാടിക്കിടെ വഴിനീളെ വിത്യസ്ത നിറങ്ങള്‍ വിതറി പങ്കെടുക്കുന്നവര്‍ ആഘോഷം പങ്കുവെക്കും.
പരിപാടിയോടനുബന്ധിച്ച് സംഗീത വിരുന്നും നൃത്ത മത്സരങ്ങളും അരങ്ങേറും. കോവിഡ് മഹാമാരിയുടെ പാശ്ചാത്തലത്തില്‍ സുരക്ഷാ കാരണങ്ങളാല്‍ താല്കാലികമായി നിര്‍ത്തിവെച്ച അജ്മാന് പെയിന്റ് റണ്‍ അടുത്ത പതിപ്പിനായി കാത്തിരിക്കുകയാണ് ആരാധകര്‍. അബ്ദുൽ അസീസ് ബിൻ ഹുമൈദ് അൽ നുഐമി ഫൗണ്ടേഷനാണ് പരിപാടിയുടെ സംഘാടകര്‍. വിവിധ വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ നിന്നും നിരവധിപേര്‍ പെയിന്റ് റണ്ണിന്റെ ഭാഗവാക്കാവാറുണ്ട്. ഓരോ പതിപ്പിലും വിത്യസ്ത ആശയങ്ങള്‍ ഉയര്‍ത്തിയാണ് പരിപാടി സംഘടിപ്പിക്കാറുള്ളത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.