യാത്രക്കാര്‍ക്ക് ഇഫ്താര്‍ കിറ്റൊരുക്കി അജ്മാന് പൊലീസ്
text_fieldsഅജ്മാന്: നോമ്പുതുറ സമയത്ത് അജ്മാനിലൂടെ പോകുേമ്പാൾ പൊലീസ് കൈകാണിച്ചാൽ നിർത്താൻ മടിക്കേണ്ട. നോമ്പു തുറ സമയത്ത് വഴിയിലായിപ്പോകുന്നവര്ക്കുള്ള സഹായവുമായി കാത്തുനിൽക്കുന്നതാണവർ. യാത്രാമധ്യേ നോമ്പ് തുറ സമയമാകുമ്പോള്‍ വ്യാകുലപ്പെടുന്നവര്‍ക്ക് സഹായ ഹസ്തവുമായാണ് പൊലീസ് മുന്നിലെത്തുന്നത്. ഒരാള്‍ക്ക് നോമ്പ് തുറക്കാന്‍ അത്യാവശ്യമായ ഈത്തപ്പഴം, വെള്ളം അടക്കമുള്ള വിഭവങ്ങളുമായാണ് പൊലീസ് വാഹനത്തിന് കൈ കാണിന്നത്. ജനങ്ങളോടുള്ള സാമൂഹിക ഉത്തരവാദിത്തം വർദ്ധിപ്പിക്കുന്നതിനുള്ള നിരന്തരമായ ശ്രമങ്ങളുടെ ഭാഗമായി അബൂദബി ഇസ്ലാമിക് ബാങ്കുമായി സഹകരിച്ചാണ് പദ്ധതി നടപ്പിലാക്കുന്നത്.
നോമ്പ് തുറക്ക് വീട്ടിലെത്താനുള്ള വ്യഗ്രതയില്‍ അമിതവേഗതയില്‍ വാഹനമോടിച്ച് പലപ്പോഴും അപകടം സംഭവിക്കാറുണ്ട്. അത്തരം അനിഷ്ട സംഭവങ്ങള്‍ ഒഴിവാക്കുക എന്ന ലക്ഷ്യത്തിെൻറ കൂടി ഭാഗമാണ് നടപടി. അജ്മാന് എമിറേറ്റിെൻറ വ്യത്യസ്ത ഭാഗങ്ങളില്‍ പൊലീസ് ഇഫ്താര്‍ വിഭവങ്ങള്‍ നല്‍കുന്നുണ്ട്. മുന്‍ വര്‍ഷങ്ങളിലെപ്പോലെ പള്ളികളിലോ അനുബന്ധ കേന്ദ്രങ്ങളിലോ ഇഫ്താര്‍ ക്യാമ്പുകള്‍ ഇല്ലാത്ത സാഹചര്യത്തില്‍ പൊലീസ് നല്കുന്ന ഇഫ്താര്‍ വിഭവങ്ങള്‍ യാത്രക്കാരായ അനേകര്‍ക്ക് വലിയ അനുഗ്രഹമാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.