രമ്യമായി പരിഹരിച്ച് അജ്മാന് പൊലീസ്
text_fieldsഅജ്മാന്: സമൂഹത്തിലെ അംഗങ്ങള്‍ തമ്മിലുള്ള പ്രശ്നങ്ങള്‍ പരിഹരിക്കുന്നതില്‍ മികച്ച നേട്ടം കൈവരിച്ച് അജ്മാന് പൊലീസ്. കഴിഞ്ഞ വർഷം രജിസ്റ്റര്‍ ചെയ്ത കേസുകളില്‍ 95.8 ശതമാനം വിഷയങ്ങളും രമ്യമായി പരിഹരിക്കാന്‍ കഴിഞ്ഞു. സമൂഹത്തിലെ അംഗങ്ങള്‍ തമ്മിലുള്ള വിഷയങ്ങള്‍ കോടതിയിലെത്താതെ പരിഹാരം കാണാന്‍ പൊലീസ് ഇടപെടല്‍ മൂലം കഴിഞ്ഞു. 2021ൽ 971 കേസുകളാണ് ഇത്തരത്തില്‍ അജ്മാന് പൊലീസിന് മുന്നില്‍ എത്തിയത്.
ഇതില്‍ 932 എണ്ണം പരിഹരിക്കാൻ അജ്മാന് പൊലീസിന് കീഴിലുള്ള സോഷ്യൽ സപ്പോർട്ട് സെന്ററിന് കഴിഞ്ഞു. പൊലീസിന് മുന്നിലെത്തിയ കേസുകൾ കോടതിയെ സമീപിക്കാതെതന്നെ 95.8ശതമാനം എന്ന നിരക്കിൽ രമ്യമായി പരിഹരിക്കാൻ സാധിച്ചതായി അജ്മാനിലെ സോഷ്യൽ സപ്പോർട്ട് സെന്റർ ഡയറക്ടർ ക്യാപ്റ്റൻ വഫാ ഖലീൽ അൽ ഹൊസാനി പറഞ്ഞു. ലഭിച്ച കേസുകളിൽ ഏറ്റവും ഉയർന്ന ശതമാനം ദാമ്പത്യ തർക്കങ്ങളാണെന്നും തുടർന്ന് കുടുംബ, വിവാഹ തർക്കങ്ങൾ, വിധികൾ നടപ്പാക്കൽ എന്നിവയാണെന്നും സെന്റർ ഡയറക്ടർ സൂചിപ്പിച്ചു.
നല്ല കുടുംബം കെട്ടിപ്പടുക്കുന്നത് സഹിഷ്ണുതയെയും ദാമ്പത്യ-കുടുംബ ബന്ധത്തിന്റെ പ്രാധാന്യത്തെയും ആശ്രയിച്ചാണെന്നും കേസുകൾക്ക് ഉചിതമായ പരിഹാരങ്ങളും വ്യവഹാരക്കാർക്കിടയിൽ സമാധാനപരമായ മാർഗങ്ങളിലൂടെ അനുരഞ്ജനവും കണ്ടെത്താൻ കേന്ദ്രത്തിലെ അംഗങ്ങൾക്ക് കഴിഞ്ഞതായും അദ്ദേഹം വ്യക്തമാക്കി. വിവിധ വിഭാഗങ്ങൾക്കായി കേന്ദ്രം 28 ബോധവത്കരണ പ്രഭാഷണങ്ങൾ നടപ്പാക്കിയതായും സമൂഹത്തിന്റെ ഭദ്രതക്ക് ഇനിയും കൂട്ടായ പദ്ധതികള്‍ നടപ്പാക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.