175 തടവുകാര്‍ക്ക് നാടണയാന്‍ സൗകര്യമൊരുക്കിയ ഫിറോസ് മർച്ചൻറിന് അജ്മാന് പൊലീസ് ആദരം
text_fieldsഅജ്മാന്: ശിക്ഷാ കാലാവധി കഴിഞ്ഞ തടവുപുള്ളികളുടെ നാട്ടിലേക്കുള്ള മടക്ക യാത്രക്ക് സൗകര്യമൊരുക്കിയ ഇന്ത്യന്‍ വ്യവസായി ഫിറോസ് മർച്ചൻറിനു അജ്മാന് പൊലീസ് ആദരം. സാധാരണക്കാരുടെ മോചനത്തിന് സഹായിച്ചതിനാണ് ആദരിച്ചത്.വിവിധ കേസുകളില്‍ തടവ് ശിക്ഷിക്കപ്പെട്ട് അജ്മാന് ജയിലിലുള്ള 175 തടവുകാര്‍ക്കാണ് പ്യുവർ ഗോൾഡ് ജ്വല്ലറി ഗ്രൂപ് ചെയർമാൻ സഹായഹസ്തവുമായി എത്തിയത്.
വിവിധ കേസുകളിൽപെട്ട് നാടുകടത്തൽ ശിക്ഷ അനുഭവിക്കുന്നവരാണ് ഇവര്‍. കാലാവധി പൂര്‍ത്തിയാക്കിയ നിര്‍ധനരായ തടവുകാര്‍ക്ക് നാട്ടിലേക്ക് തിരികെ പോകാനുള്ള വിമാന ടിക്കറ്റിന് 1,47,000 ദിര്‍ഹം നല്കി.തടവ് കാലാവധി കഴിഞ്ഞിട്ടും നാട്ടിലേക്ക് തിരിക്കാന്‍ വിമാന ടിക്കറ്റിനു ബുദ്ധിമുട്ടനുഭവിക്കുന്നവര്‍ക്ക് ഇതൊരു വലിയ അനുഗ്രഹമായി.
തടവുകാരില്‍ ചിലരുടെ പ്രശ്നം പരിഹരിക്കുന്നതിന് സാമ്പത്തിക സഹായവും നല്കി. തടവുകാർക്ക് അവരുടെ കുടുംബത്തിൽ വീണ്ടും ചേരാനും നന്മയുടെ പാതയിലേക്ക് മടങ്ങാനും സന്തോഷത്തിെൻറയും പ്രത്യാശയുടെയും ജീവിതം ആരംഭിക്കാനും ഈ അവസരം ഉപയോഗപ്പെടട്ടെയെന്ന് ഫിറോസ് മർച്ചൻറ് അഭിപ്രായപ്പെട്ടു. അജ്മാന് പൊലീസ് സെന്‍ട്രല്‍ ജയില്‍ വകുപ്പ് മേധാവി ബ്രിഗേഡിയര്‍ ജനറല്‍ മുബാറക് ഖല്ഫാന് അല്‍ റാസി, ഫിറോസ് മർച്ചൻറിനു ഉപഹാരം നല്കി ആദരിച്ചു.
ഇന്ത്യയില്‍ ഇരുന്നൂറിലേറെ ജ്വല്ലറി സ്ഥാപനങ്ങളുള്ള ഫിറോസ് മർച്ചൻറിന് നൂറുകണക്കിന് സ്ഥാപനങ്ങള്‍ ഗള്‍ഫ് മേഖലയിലുണ്ട്. ഇതിനകം യു.എ.ഇ ജയിലുകളിൽ കഴിഞ്ഞിരുന്ന ആയിരക്കണക്കിന് പേരുടെ മോചനത്തിന് വഴിതുറക്കാൻ ഇദ്ദേഹത്തിെൻറ ഇടപെടൽ സഹായകമായിട്ടുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.