കോവിഡ് വാക്സിൻ സ്വീകരിച്ച് അജ്മാന്‍ പൊലീസ്
text_fieldsഅജ്മാന്‍: രാജ്യത്ത് അടിയന്തര ഉപയോഗത്തിന് അംഗീകാരം ലഭിച്ച കോവിഡ് വാക്സിൻ സ്വീകരിച്ച് അജ്മാന്‍ പൊലീസ്.ജീവനക്കാരുടെ ആരോഗ്യ സംരക്ഷണത്തിനായി വാക്സിന്‍ സ്വീകരിക്കുന്നു എന്ന സന്ദേശത്തില്‍ അജ്മാന്‍ പൊലീസ് തങ്ങളുടെ ഔദ്യോഗിക ട്വിറ്ററിലൂടെ ചിത്രങ്ങള്‍ പങ്കുവെച്ചു. അജ്മാന്‍ പൊലീസ് ഉദ്യോഗസ്ഥരും ജീവനക്കാരും വാക്സിന്‍ സ്വീകരണത്തില്‍ പങ്കാളികളായി. ഇപ്പോൾ രാജ്യത്തുടനീളമുള്ള മുൻനിരക്കാർക്ക് നൽകുന്ന ഔഷധനിര്‍മാണ രംഗത്തെ പ്രമുഖരായ സിനോഫാർ വികസിപ്പിച്ചെടുത്ത വാക്‌സിനാണ് അജ്മാന്‍ പൊലീസ് ജീവനക്കാര്‍ക്ക് നല്‍കിയത്.
ഈ വാക്സിന്‍ യു.എ.ഇ അടക്കം മറ്റ് അറബ് രാജ്യങ്ങളിലും ക്ലിനിക്കൽ പരീക്ഷണങ്ങളുടെ മൂന്നാമത്തെയും അവസാനത്തെയും ഘട്ടത്തിലാണ്.യു.എ.ഇയില്‍ ജൂലൈയിൽ വാക്സിന്‍ പരീക്ഷണം ആരംഭിച്ചിരുന്നു. വെറും ആറ് ആഴ്ചക്കുള്ളിൽ 31,000 സന്നദ്ധപ്രവർത്തകർ പങ്കെടുത്തു. വാക്സിൻ സുരക്ഷിതവും ഫലപ്രദവുമാണെന്ന് അധികൃതരും ആരോഗ്യ വിദഗ്ധരും പറഞ്ഞു.മറ്റു വാക്സിനുകളെപ്പോലെ മൃദുവായ പാർശ്വഫലങ്ങൾ മാത്രമുള്ളതാണ് ഈ വാക്സിനെന്നു വിദഗ്ധര്‍ വിലയിരുത്തുന്നുണ്ട്.
വിജയകരമായ രണ്ടാംഘട്ട പരീക്ഷണം പൂര്‍ത്തിയായശേഷം വൈറസ് ബാധിക്കാനുള്ള സാധ്യത കൂടുതലുള്ള തൊഴിലാളികൾക്കും പ്രഫഷനലുകൾക്കും ഇത് ഉപയോഗിക്കാൻ അധികൃതര്‍ അംഗീകാരം നൽകുകയായിരുന്നു.രാജ്യത്ത് അടിയന്തര ഉപയോഗത്തി െൻറ ഭാഗമായി കോവിഡ് വാക്സിൻ സ്വീകരിക്കുന്നവരിൽ പൊലീസ് ഉദ്യോഗസ്ഥർ, ഡോക്ടർമാർ, നഴ്‌സുമാർ, അധ്യാപകർ, വ്യോമയാന മേഖലയിലെ തൊഴിലാളികൾ, ജുഡീഷ്യൽ ഉദ്യോഗസ്ഥർ എന്നിവരും ഉൾപ്പെടുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.