അഞ്ചു കോടിയിലേറെ ദിര്‍ഹമിന്റെ സാമ്പത്തിക തർക്കങ്ങൾ പരിഹരിച്ച് അജ്മാന് പൊലീസ്
text_fieldsഅജ്മാന്: കഴിഞ്ഞ വര്‍ഷം അഞ്ചു കോടിയിലേറെ ദിര്‍ഹമിന്റെ സാമ്പത്തിക തർക്കങ്ങൾക്ക് പരിഹാരമുണ്ടാക്കിയതായി അജ്മാന് പൊലീസ്. ചെക്കിടപാടുകള്‍, സാമ്പത്തികപ്രശ്നങ്ങൾ, കുടുംബം, സിവിൽ, തൊഴിൽതർക്കങ്ങൾ എന്നിവ ഉള്‍പ്പെടുന്ന സാമ്പത്തികതര്ക്കങ്ങളാണ് അജ്മാന് പൊലീസ് മുന്‍കൈയെടുത്ത് രമ്യമായി പരിഹരിച്ചത്.
ഇതുവഴി അഞ്ചു കോടി മുപ്പത് ലക്ഷം ദിര്‍ഹമിന്റെ തര്‍ക്കങ്ങള്‍ക്ക് വിരാമമായി. മുന്‍ വര്‍ഷത്തെക്കാള്‍ 15.3 ശതമാനം വർധനയാണ് രേഖപ്പെടുത്തിയത്.
സമൂഹത്തിലെ അംഗങ്ങൾക്കിടയിൽ സഹിഷ്ണുതയുടെ മൂല്യങ്ങൾ പ്രോത്സാഹിപ്പിക്കുന്നതിനായി അജ്മാൻ പൊലീസ് ആരംഭിച്ച വ്യവഹാരികൾ തമ്മിലുള്ള സൗഹാർദപരമായ ഇടപെടലുകൾ വിജയം കണ്ടതായി അജ്മാന് ഡയറക്ടർ കേണൽ അലി ജാബർ അൽ ഷംസി പറഞ്ഞു.
സാമ്പത്തിക തർക്കങ്ങൾ വ്യവഹാരികൾക്കിടയിൽ പരിഹരിക്കുക എന്ന ലക്ഷ്യത്തില്‍ പൊലീസ് സ്റ്റേഷനുകൾക്ക് ലഭിച്ച മൊത്തം റിപ്പോർട്ടുകളുടെ 27.5 ശതമാനം 2021ൽ രമ്യമായി പരിഹരിച്ചതായും അദ്ദേഹം പറഞ്ഞു.
ഒരു പാർട്ടിയുടെ താൽപര്യത്തെ സ്വാധീനിക്കുന്നതിൽ പൊലീസ് സ്റ്റേഷനുകൾ യാതൊരു വിധത്തിലും ഇടപെടുന്നില്ലെന്നും ആരെങ്കിലും ആഗ്രഹം പ്രകടിപ്പിച്ചാൽ ഒത്തുതീർപ്പിന്റെ വിജയത്തിന് സൗകര്യങ്ങൾ ഒരുക്കുന്നതിനായി പ്രവർത്തിക്കുമെന്നും അദ്ദേഹം പറഞ്ഞു.
ഇത്തരം കേസുകളിൽ പ്രതികൾ പലപ്പോഴും ക്രിമിനൽ കേസുകളിൽ കുറ്റവാളികളല്ല, അവരിൽ വ്യാപാരികളും ബിസിനസ് ഉടമകളും സാമ്പത്തിക വ്യവഹാരങ്ങൾ ഉള്ള വ്യവഹാരികൾ തമ്മിലുള്ള സംഘർഷം പരിഹരിക്കാനാണ് പൊലീസ് മുന്‍കൈ എടുക്കുന്നതെന്നും ഇതുവഴി പലരെയും പുതു ജീവിതത്തിലേക്ക് കൊണ്ടുവരാന്‍ കഴിഞ്ഞതായും കേണൽ അലി ജാബർ അൽ ഷംസി കൂട്ടിച്ചേര്‍ത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.