കടുത്ത ചൂടില്‍ മലയാളി കുടുംബത്തിന് തണലായി അജ്മാന്‍ പൊലീസ്
text_fieldsഅജ്മാന്‍: പി.സി.ആര്‍ പരിശോധനക്കായി കടുത്ത ചൂടത്ത് കാത്തുനിന്ന മലയാളി കുടുംബത്തിന് തണലൊരുക്കി അജ്മാന്‍ പൊലീസ്.
അജ്മാനിലെ പരിശോധന കേന്ദ്രത്തിനു പുറത്ത് അവസരം കാത്തുനിന്ന കുടുംബം കടുത്ത ചൂടിനെ തുടര്‍ന്ന് കഷ്ടപ്പെടുന്നത് കണ്ട ഇവര്‍ക്ക് പൊലീസ് പട്രോളിങ് വാഹനത്തില്‍ കയറിയിരിക്കാന്‍ അവസരം നല്‍കുകയായിരുന്നു. സ്കൂള്‍ പ്രവേശനത്തിന് മുന്നോടിയായി പി.സി.ആര്‍ എടുക്കാനാണ് ഇവർ എത്തിയത്.
ടെസ്റ്റിങ് കേന്ദ്രത്തിലെ തിരക്കിനെ തുടർന്ന് പൊലീസ് പ്രദേശത്ത് നിയന്ത്രണം ഏര്‍പ്പെടുത്തിയിരുന്നു. ഇതോടെ അകത്ത് പ്രവേശിക്കാന്‍ കഴിയാതിരുന്ന മലയാളി കുടുംബം കടുത്ത ചൂടില്‍ ബുദ്ധിമുട്ട് അനുഭവിക്കുകയായിരുന്നു. വൈകീട്ട് അഞ്ചിന് തുറക്കുന്ന കേന്ദ്രത്തിന് പുറത്ത് കടുത്ത ചൂടില്‍ അവസരം കാത്ത് നില്‍ക്കുകയായിരുന്നു പിതാവും മാതാവും രണ്ടു കുട്ടികളും അടങ്ങുന്ന മലയാളി കുടുംബം.
ഇതുകണ്ട പൊലീസ് കുഞ്ഞിെനയും മാതാവിനേയും പട്രോളിങ് വാഹനത്തില്‍ കയറ്റി ഇരുത്തുകയായിരുന്നു. പൊലീസിന് നന്ദി പറയുന്നതോടൊപ്പം സംഭവത്തിെൻറ വിവരണമടക്കമുള്ള വിഡിയോ മലയാളിയായ പിതാവ് ഷൂട്ട് ചെയ്തിരുന്നു.
ഇത് പിന്നീട് അജ്മാന്‍ പൊലീസ് അവരുടെ ട്വിറ്റർ, ഇൻസ്റ്റഗ്രാം പേജുകളിൽ ഷെയര്‍ ചെയ്തു. പൊലീസിെൻറ നടപടി കണ്ട അജ്മാന്‍ കിരീടാവകാശി ശൈഖ് അമ്മാര്‍ ബിന്‍ ഹുമൈദ് അല്‍ നുഐമി വിഡിയോ തെൻറ ഇൻസ്റ്റഗ്രാം പേജിലും സ്റ്റോറിയായി ഷെയര്‍ ചെയ്യുകയും പൊലീസിനെ അഭിനന്ദിക്കുകയും ചെയ്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.