യാചനക്കെതിരെ ശക്തമായ നടപടിയുമായി അജ്മാന് പൊലീസ്
text_fieldsഅജ്മാന്: റമദാന് മാസം ഉപയോഗപ്പെടുത്തി യാചനക്ക് ഇറങ്ങുന്നവര്‍ക്കെതിരെ ശക്തമായ നടപടികള്‍ സ്വീകരിക്കുമെന്ന് അജ്മാന് പൊലീസ്. ഇത്തരം സ്വഭാവങ്ങള്‍ക്കെതിരെ കാമ്പയിന്‍തന്നെ നടത്തുമെന്ന് അജ്മാന് പൊലീസ് വ്യക്തമാക്കി. യു.എ.ഇയിലെ ആളുകള്‍ കരുണയുള്ള സമൂഹമാണെന്ന തിരിച്ചറിവില്‍ റമദാനില്‍ ഇത്തരം ആളുകള്‍ പ്രചരിക്കുന്നത് ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ട്. ഇത്തരത്തിലുള്ള ചിലയാളുകള്‍ കുറ്റകൃത്യങ്ങളില്‍ ഏര്‍പ്പെടുന്നുമുണ്ട്. ഇതിനെതിരെ കഴിഞ്ഞ കാലങ്ങളില്‍നിന്ന് വ്യത്യസ്തമായി ശക്തമായ നടപടികള്‍ സ്വീകരിക്കും.
എമിറേറ്റിലെ വിവിധ സ്ഥാപനങ്ങൾ, ജനങ്ങള്‍, താമസക്കാര്‍ എന്നിവരുടെ സഹകരണത്തോടെ കാമ്പയിന് ശക്തമാക്കും. യാചന സമൂഹത്തില്‍ മോശകരമായ സന്ദേശം നല്‍കുമെന്നും പൊലീസ് സൂചിപ്പിച്ചു. ആവശ്യമുള്ളവരെ സഹായിക്കാന്‍ സ്ഥാപനങ്ങൾ, അസോസിയേഷനുകൾ, ചാരിറ്റികൾ എന്നിവ സ്ഥാപിച്ചിട്ടുണ്ട് ദാനം നല്കുന്നവര് ഇത്തരം സ്ഥാപനങ്ങളുമായാണ് സഹകരിക്കേണ്ടതെന്നും ഇതല്ലാത്ത മാര്‍ഗങ്ങളിലൂടെ നടക്കുന്ന യാചനകള്‍ ശ്രദ്ധയില്‍പെട്ടാല്‍ 06 7035862, 06 7034903, 06 7034882 എന്നീ നമ്പറുകളില്‍ ബന്ധപ്പെടാവുന്നതാണെന്നും പൊലീസ് പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.