Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightU.A.Echevron_rightകുറ്റകൃത്യ നിരക്ക്...

കുറ്റകൃത്യ നിരക്ക് പകുതിയായെന്ന്​  അജ്​മാൻ പൊലീസ്

text_fields
bookmark_border
കുറ്റകൃത്യ നിരക്ക് പകുതിയായെന്ന്​  അജ്​മാൻ പൊലീസ്
cancel
camera_alt??????? ?????? ????????? ???? ???? ????????????? ?????? ???? ???????????? ????? ????????? ???? ?????

അജ്​മാൻ : നടപ്പു വർഷം അജ്​മാൻ എമിറേറ്റില്‍ കുറ്റകൃത്യ നിരക്ക് പകുതിയായി കുറഞ്ഞതായി അജ്​മാൻ പൊലീസ് വിലയിരുത്തി. പൊതു സുരക്ഷയും സുരക്ഷിതത്വവും സംരക്ഷണവും ഒരുക്കുന്നതിന്​ ഈ കാലയളവില്‍ 34 ദശലക്ഷം ദിര്‍ഹം ചിലവില്‍ പദ്ധതികള്‍ നടപ്പിലാക്കി. വരും വര്‍ഷത്തേക്ക് സമഗ്ര പദ്ധതികൾ തയ്യാറാക്കിയതായും അജ്​മാൻ പൊലീസ് കമാണ്ടര്‍ ഇന്‍ ചീഫ് ലഫ്​റ്റനൻറ്​ ജനറല്‍ ശൈഖ് സുല്‍ത്താന്‍ ബിന്‍ അബ്​ദുല്ല അല്‍ നുഐമി പറഞ്ഞു. 

എമിറേറ്റിലെ ക്രിമിനൽ, ട്രാഫിക് സ്ഥിതിഗതികളിൽ ഗണ്യമായ പുരോഗതി ഉണ്ടെന്ന് സുരക്ഷ സംബന്ധിച്ച സ്ഥിതിവിവരക്കണക്കുകൾ സൂചിപ്പിക്കുന്നു. ഈ വർഷം മയക്കുമരുന്ന് കടത്തൽ സംഘങ്ങളെ പ്രത്യേകം നിരീക്ഷിക്കുക വഴി എമിറേറ്റിൽ പൊതു സുരക്ഷ ഉറപ്പാക്കാനും താമസക്കാർക്ക് 97 ശതമാനം  സുരക്ഷിതത്വവും മെച്ചപ്പെടുത്താനും കഴിഞ്ഞതായും ഇതില്‍ ഇനിയും പുരോഗതിയാണ് ലക്ഷ്യമെന്നും അദേഹം പറഞ്ഞു.

രണ്ട്​ ദശലക്ഷം ദിര്‍ഹം ചിലവില്‍ നുഐമിയയില്‍ പുതുതായി പണി കഴിച്ച പുതിയ പൊലീസ് സ്​റ്റേഷന്‍, അൽ ജർഫ് ഏരിയയില്‍ ഒന്നരക്കോടി ദിര്‍ഹം ചിലവില്‍ നിര്‍മ്മിച്ച പൊലീസ്  വെയർഹൗസ് എന്നിവ 2017 ലെ പദ്ധതികളില്‍പെടുന്നു. ഗുരുതരമായ കുറ്റങ്ങൾ കുറയ്ക്കുന്നതിന്  അമൻ പട്രോൾ, നഗരത്തിലെ സെക്യൂരിറ്റി ക്യാമറകൾ സ്ഥാപിക്കൽ തുടങ്ങിയവയും നടപ്പിലാക്കിയിട്ടുണ്ട്​. തടവുകാരുടെ കുട്ടികള്‍ക്കായും ഉപേക്ഷിക്കപ്പെട്ട കുട്ടികൾക്കായും ദാര്‍അൽ അമൻ എന്ന ഭവന പദ്ധതി പൂർത്തിയായി വരുന്നു. ഭൂരിഭാഗം വാഹനങ്ങളുടെ ഉടമകളും ലൈസന്‍സും വാഹന രജിസ്ട്രേഷനും  പുതുക്കുന്നതിനു പുതുതായി ആരംഭിച്ച സ്​മാർട്ട്​ സര്‍വീസും ആപ്പും ഉപയോഗപ്പെടുത്തുന്നുണ്ട്.  

അടിയന്തര സാഹചര്യങ്ങളും അന്വേഷണങ്ങളും റിപ്പോർട്ട് ചെയ്യാനുള്ള ഹെൽപ്​ നമ്പർ നമ്പർ 901 ന്​ വേണ്ടി പൊലീസിന്​ കീഴിൽ പുതിയ ഓപ്പറേഷൻ റൂം സംവിധാനം ഡിസംബറിൽ ആരംഭിക്കും. അടുത്ത വർഷം  മസ് ഫൂത്ത്, മനാമ മേഖലകളില്‍ പുതുതായി  120 ക്യാമറകള്‍ സ്ഥാപിക്കും. എഴുപത് ലക്ഷം ദിര്‍ഹം ചിലവില്‍ അജ്​മാൻ പോര്‍ട്ട് പൊലീസ് സ്​റ്റേഷ​​െൻറ നിര്‍മ്മാണവും പൊലീസ് ഹെഡ്  ക്വാർ​േട്ടഴ്​സി​​െൻറ പുതിയ കെട്ടിടവും അടുത്ത വർഷം നടത്തുമെന്നും ശൈഖ് സുല്‍ത്താന്‍ ബിന്‍ അബ്​ദുല്ല അല്‍ നുഐമി പറഞ്ഞു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:gulf newsajman policemalayalam news
News Summary - ajman police-uae-gulf news
Next Story