പിഴ രഹിത ദിനവുമായി അജ്മാന്‍ പൊലീസ്
text_fieldsഅജ്മാന്‍ : ഗതാഗത സുരക്ഷ വർദ്ധിപ്പിക്കുന്നതിനുള്ള പരിശ്രമത്തിെൻറ ഭാഗമായി ‘പിഴ രഹിത ദിനം’ എന്ന പേരില്‍ അജ്മാന്‍ പൊലീസ് കാമ്പയിന്‍ സംഘടിപ്പിച്ചു. സുരക്ഷാ മുൻകരുതലുകൾ എടുക്കുന്നതിനും ലംഘനങ്ങൾ ഒഴിവാക്കുന്നതിനുമുള്ള പ്രാധാന്യത്തെ കുറിച്ച് പൊതുജനത്തിന് അവബോധം ഉയർത്താനുള്ള ബോധവത്ക്കരണ പ്രവർത്തനങ്ങളുടെ ഭാഗമാണ് ഈ കാമ്പയിന്‍.
പൊതുജനങ്ങളെ ബോധവത്ക്കരിക്കുക , ഉപയോക്താക്കളേയും നിയമലംഘകരേയും ഗതാഗത നിയമലംഘനങ്ങൾ ഒഴിവാക്കുന്നതിന് പ്രോത്സാഹിപ്പിക്കുക എന്ന ലക്ഷ്യങ്ങളാണ് കാമ്പയിന് പിന്നിലെന്ന് അജ്മാന്‍ പൊലീസ് ട്രാഫിക് ആൻറ് പട്രോൾസ് വകുപ്പ് മേധാവി മേജര്‍ ജനറല്‍ ഫുവാദ് യുസഫ് അല്‍ ഖാജ പറഞ്ഞു. ജനങ്ങളുടെ സുരക്ഷ മുന്‍ നിര്‍ത്തിയുള്ള ഈ കാമ്പയിന് നല്ല പ്രതികരണമാണ് ലഭിക്കുന്നതെന്നും അദേഹം പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.