കൂടുതല്‍ നിരീക്ഷണ വാഹനങ്ങളൊരുക്കി അജ്മാന് പൊലീസ്
text_fieldsഅജ്മാന് : സുരക്ഷ വര്‍ധിപ്പിക്കുന്നതിെൻറ ഭാഗമായി കൂടുതല്‍ നിരീക്ഷണ വാഹനങ്ങളൊരുക്കി അജ്മാന് പൊലീസ്. എമിറേറ്റിെൻറ വിവിധ ഭാഗങ്ങളിലായി പുതുതായി പത്ത് ‘അമന്’ നിരീക്ഷണ വാഹനങ്ങളാണ് ഒരുക്കിയിരിക്കുന്നത്. അജ്മാെൻറ വ്യാവസായിക, വാണിജ്യ, താമസ കേന്ദ്രങ്ങള്‍ കേന്ദ്രീകരിച്ചാണ് ഈ നിരീക്ഷണ വാഹനങ്ങള്‍ പ്രവര്‍ത്തിക്കുക. 24 മണിക്കൂറും പ്രവര്‍ത്തന സജ്ജമായിരിക്കും . അജ്മാനിലെ താമസക്കാര്‍ക്ക് മെച്ചപ്പെട്ട സുരക്ഷ ഒരുക്കുന്നതിന്റെ ഭാഗമായാണ് നടപടിയെന്ന് അജ്മാന് പൊലീസ് ആംബുലന്‍സ് ആൻറ് റെസ്ക്യു വിഭാഗം മേധാവി ക്യാപ്റ്റന്‍ ഇസ്സ മുഹമ്മദ് അല്‍ ഷംസി പറഞ്ഞു. ഈ സംവിധാനനം വഴി എമിറേറ്റിെൻറ വിവിധ ഭാഗങ്ങളില്‍ നിന്ന് വാണിജ്യ സ്ഥാപനങ്ങള്‍, ഷോപ്പുകള്‍, വെയര്‍ ഹൗസുകള്‍, നിര്‍ത്തിയിട്ട വാഹനങ്ങള്‍ എന്നിവ അപഹരിക്കാന്‍ ശ്രമിച്ച രണ്ടായിരത്തോളം കവര്‍ച്ചക്കാരെ പിടികൂടാന്‍ കഴിഞ്ഞതായും അദേഹം പറഞ്ഞു.
ഗതാഗത മേഖലയിലെ നിരവധി പ്രശ്നങ്ങള്‍ മുതിര്‍ന്നവരേയും കുട്ടികളെയും കാണാതായ പ്രശ്നങ്ങള്‍ എന്നിവയില്‍ സത്വര നടപടികള്‍ സ്വീകരിക്കാനും കഴിഞ്ഞിട്ടുണ്ട്. അപകടം ഉണ്ടാകുന്ന സമയത്ത് എത്രയും പെട്ടന്ന് സംഭവ സ്ഥലത്ത് എത്തിച്ചേരുവാന്‍ ഇപ്പോള്‍ കഴിയുന്നുണ്ടെന്നും അദേഹം കൂട്ടിച്ചേര്‍ത്തു. 2007 ല്‍ 20 നിരീക്ഷണ വാഹനങ്ങളും 60 ഉദ്യോഗസ്ഥരുമായി ആരംഭിച്ച 'അമന്' സംവിധാനം ഇന്ന് 30 വാഹനങ്ങളും 80 ഉദ്യോഗസ്ഥരുമായി കൂടുതല്‍ പ്രദേശങ്ങളിലേക്ക് സുരക്ഷാ സംവിധാനം ഉയര്‍ത്താന്‍ കഴിഞ്ഞതായും ഉയര്‍ന്ന സാങ്കേതിക വിദ്യ ഉപയോഗപ്പെടുത്തി വിവിധ തരത്തിലുള്ള കുറ്റകൃത്യങ്ങളെ ചെറുക്കാനും കഴിഞ്ഞതായി ഉയര്‍ന്ന ഉദ്യോഗസ്ഥന് ലഫ്റ്റനന്റ് അല്‍ നുമാന് പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.