അജ്മാൻ പൊലീസിന് നാല് അന്താരാഷ്ട്ര അവാർഡ്
text_fieldsഅജ്മാൻ: അജ്മാൻ പൊലീസ് നാല് അന്താരാഷ്ട്ര അവാർഡുകൾ കരസ്ഥമാക്കി. അമേരിക്കയിലെ ഇൻറർനാഷനൽ പൊലീസ് ലീഡേഴ്സ് അസോസിയേഷന് ഏര്‍പ്പെടുത്തിയ അവാര്‍ഡിനാണ് അജ്മാന് പൊലീസ് അര്‍ഹരായത്. കഴിഞ്ഞ ദിവസം അമേരിക്കയില്‍ നടന്ന പൊലീസ് ലീഡേഴ്സ് അസോസിയേഷന് സമ്മേളനത്തിലാണ് പ്രഖ്യാപനമുണ്ടായത്.
കമ്യൂണിറ്റി പൊലീസിങ് ലീഡർഷിപ് അവാർഡ്, വാഹന മോഷണ കുറ്റകൃത്യങ്ങളെ ചെറുക്കുന്നതിലും തടയുന്നതിലും പ്രകടിപ്പിച്ച മികവ് മുന്‍ നിര്‍ത്തിയുള്ള അവാര്‍ഡ്, ഹൈവേകളിലെ ട്രാഫിക് സുരക്ഷയിൽ മികച്ച നിലവാരം പുലര്‍ത്തിയതിന് ട്രാഫിക് ആൻഡ് പട്രോൾസ് വകുപ്പ് ഡയറക്ടർ ലെഫ്. കേണൽ സെയ്ഫ് അഹമ്മദ് അൽ ഫലാസിക്കുള്ള അവാർഡ്, ക്യാപ്റ്റൻ ഖാലിദ് അലി ഖമീസ് അൽ ജല്ലാഫിന് 40 വയസ്സിന് താഴെയുള്ള ഇൻഫ്ലുവൻഷ്യൽ ലീഡർ അവാർഡ് എന്നിങ്ങനെയാണ് പുരസ്കാരങ്ങൾ.
ലോകത്തിലെ ഏറ്റവും വലിയ പ്രഫഷനൽ അംഗങ്ങളുള്ള അസോസിയേഷനാണിത്. 165ൽഅധികം രാജ്യങ്ങളിലെ അംഗങ്ങള്‍ ഉള്‍ക്കൊള്ളുന്നതാണ് ഇൻറർനാഷനൽ പൊലീസ് ലീഡേഴ്സ് അസോസിയേഷന്. അജ്മാന് പൊലീസിെൻറ പ്രയത്നത്തിെൻറ ഭാഗമായാണ് ഈ അംഗീകാരങ്ങള്‍ നേടാനായതെന്ന് അജ്മാൻ പൊലീസ് മേധാവി മേജർ ജനറൽ ശൈഖ് സുൽത്താൻ ബിൻ അബ്ദുല്ല അൽ നുഐമി പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.